Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫീസടക്കാന്‍ പതിനൊന്നാം ക്ളാസുകാരന് കള്ളനോട്ടടിച്ചു
text_fieldsbookmark_border
ബറേലി: ഫീസടക്കാനുള്ള പണം കണ്ടത്തൊന്‍ കള്ളനോട്ട് സംഘത്തോടൊപ്പം ചേര്‍ന്ന പതിനൊന്നാം ക്ളാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ബുധനാഴ്ച റിങ്കു എന്ന വിദ്യാര്‍ഥിയെയും കൂട്ടുകാരനെയും പൊലീസ് പിടികൂടിയത്. നേട്ടടിക്ക് ഉപയോഗിച്ച സ്കാനറും പ്രിന്ററും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, കേസിലെ പ്രധാനിയെന്ന് കരുതുന്ന അര്ജുന് മാസിഹിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നൂറു രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ അടിച്ചതെന്നും ഇത് ഒരു നോട്ടിന് 35 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു. 6,500 രൂപയുടെ കള്ള നോട്ടുകളാണ് ഇതുവരെ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുള്ളത്. പിടിയിലാകാനുള്ള അര്‍ജുന്‍െറ വീട്ടിലാണ് ഇവര്‍ നോട്ടടി നടത്തിയതെന്ന് കണ്ടത്തെിയിട്ടുണ്ട്.
Next Story