Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിയാ ഖാന്‍േറത് ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ

text_fields
bookmark_border
ജിയാ ഖാന്‍േറത് ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ
cancel

മുംബൈ: നടിയും മോഡലുമായ ജിയാ ഖാന്‍േറത് ആത്മഹത്യ തന്നെയാണെന്ന് സി.ബി.ഐ കുറ്റപത്രം. കാമുകന്‍ സൂരജ് പാഞ്ചോലി അവഗണിക്കാന്‍ തുടങ്ങിയതിന്‍െറ നിരാശയിലാണ് ആത്മഹത്യയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആത്മഹത്യാപ്രേരണത്തിന് സൂരജ് പാഞ്ചോലിക്കെതിരെയാണ് കുറ്റപത്രം. ബോളീവുഡ് നടീനടന്മാരായ ആദിത്യ പാഞ്ചോലിയുടെയും സറീന വഹാബിന്‍െറയും മകനാണ് ഈയിടെ ബോളീവുഡില്‍ രംഗപ്രവേശം ചെയ്ത സൂരജ്. ജിയാ ഖാന്‍െറ മുറിയില്‍നിന്ന് കണ്ടത്തെിയ ആറു പേജുകളുള്ള ആത്മഹത്യാ കുറിപ്പാണ് സൂരജിനെതിരെയുള്ള പ്രധാന തെളിവ്. സൂരജും ജിയയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ വിളികളും ബി.ബി.എം സന്ദേശങ്ങളുമാണ് മറ്റു തെളിവുകള്‍. ജിയ ഗര്‍ഭിണിയായതോടെയാണ് സൂരജ് അകന്നുതുടങ്ങിയത്. രഹസ്യമായി ജിയയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. ഗര്‍ഭച്ഛിദ്രത്തിന് മരുന്നു കഴിച്ച ജിയക്ക് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല. ബന്ധം പരസ്യമാകുമെന്ന് ഭയന്നായിരുന്നുവത്രെ ഇത്. സൂരജ് തന്നെ ഭ്രൂണം പുറത്തെടുത്ത് ശുചിമുറിയില്‍ കളഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. 2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പൊലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയപ്പോള്‍ കൊലപാതകമാണെന്നാരോപിച്ച് ജിയയുടെ മാതാവ് റാബിയ രംഗത്തുവന്നു. സ്വകാര്യ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിച്ച റാബിയ മകളെ കൊന്നതാണെന്ന് തറപ്പിച്ചുപറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് 2014 റാബിയ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story