Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സല്‍മാന്‍ ഖാന്‍ കേസിന്‍റെ നാള്‍ വഴികള്‍

text_fields
bookmark_border
സല്‍മാന്‍ ഖാന്‍ കേസിന്‍റെ നാള്‍ വഴികള്‍
cancel

സെപ്റ്റംബര്‍ 28,2002: സല്‍മാന്‍ ഖാന്‍റെ വെള്ള നിറത്തിലുള്ള ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ ബാന്ദ്രയിലെ ഹില്‍സ് റോഡിലൂടെ കടന്നുപോവുന്നു. റോഡിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിക്കു മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 
സെപ് 28: സല്‍മാന്‍െറ രക്തസാമ്പിള്‍ എടുക്കുന്നു. ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്യുന്നു. പിന്നീട് ജാമ്യത്തില്‍ വിടുന്നു.

ഒക്ടോബര്‍ 1: ഐ.പി.സി,1988ലെ മോട്ടോര്‍ വെഹിക്ക്ള്‍സ് ആക്ട്,1949ലെ ബോംബെ പ്രൊഹിബിഷന്‍ ആക്ട് എന്നിവ പ്രകാരം സല്‍മാനെതിരെ കേസ് എടുത്തു.

ഒക്ടോ 2002: മന:പൂര്‍വമല്ലാത്ത നരഹത്യക്ക് മുംബൈ പൊലീസ് കുറ്റം ചുമത്തുന്നു. ഇതനുസരിച്ച് പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

ഒക്ടോ 7: സല്‍മാന്‍ ബാന്ദ്ര പൊലീസിനു മുമ്പാകെ കീഴടങ്ങുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു.

ഒക്ടോ 21: മുംബൈ പൊലീസ് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോ 24: സല്‍മാന്‍ ജാമ്യം നേടി.

മാര്‍ച്ച് 2003: മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയത് മുംബൈ സെഷന്‍ കോടതിയില്‍ സല്‍മാന്‍ ചോദ്യം ചെയ്തു.

മെയ് 2003: സെഷന്‍സ് കോടതി ഹരജി തള്ളി.

ജൂണ്‍2003: സല്‍മാന്‍ ബോംബെ ഹൈകോടതിയെ സമീപിച്ചു.

ഒക്ടോ 2003: ബോംബെ ഹൈകോടതിയുടെ വിധിയെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു.

ഡിസം 2003: സെക്ഷന്‍ ഐ.പി.സി 304-11 ചുമത്താന്‍ പറ്റുമോ എന്ന കാര്യം മജിസ്ട്രേറ്റ് കോടതി തീരുമാനിക്കുമെന്ന് സുപ്രീംകോടതി.

ഒക്ടോ 2006: മജിസ്ട്രേറ്റ് കോടതി സല്‍മാനെതിരെ കുറ്റം ചുമത്തി.

ഒക്ടോ 3: സല്‍മാന്‍റെ അംഗരക്ഷകനായ പൊലീസ് കോണ്‍സ്റ്റബിളും കേസിലെ സാക്ഷിയുമായ രവീന്ദ്ര പാട്ടീല്‍ ക്ഷയരോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു.

ഒക്ടോ 2011: കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി സല്‍മാനെ വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഡിസം 23,2013: കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചതിനുശേഷം കുറ്റകരമല്ലാത്ത നരഹത്യക്ക് കേസ് ചുമത്താന്‍ വകുപ്പില്ളെന്നും കേസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് വിടുന്നതായും പറഞ്ഞു.

ജൂണ്‍24: മജിസ്ട്രേറ്റിന്‍റെ ഉത്തരവിനെതിരെ സല്‍മാന്‍ സമര്‍പിച്ച ഹരജി സെഷന്‍സ് കോടതി തള്ളി.

ഏപ്രില്‍ 27, 2014: ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസിലെ ഫയലുകള്‍ കാണാതായി. കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

സെപ് 12,2014: ഫയലുകള്‍ കണ്ടത്തെി. കോടതിയില്‍ ഹാജരാക്കി.

സെപ് 2014: കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആയി പ്രദീപ് ഗഹ് ലോട്ടിനെ നിയമിച്ചു.

മാര്‍ച്ച് 25, 2015: 24 സാക്ഷികളെ വിസ്തരിച്ച് കോടതി തെളിവെടുപ്പ് അവസാനിപ്പിച്ചു.

മാര്‍ച്ച് 27: സല്‍മാന്‍റെ മൊഴി റെക്കോര്‍ഡ് ചെയ്തു.

മാര്‍ച്ച് 31: പ്രതിഭാഗം സാക്ഷിയായി സല്‍മാന്‍െറ ഡ്രൈവറെ വിസ്തരിച്ചു.

ഏപ്രില്‍ 20: കേസില്‍ വാദം പൂര്‍ത്തിയായി.

ഏപ്രില്‍ 21:മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി.

മെയ് 6: മന:പൂര്‍വമല്ലാത്ത നരഹത്യ അടക്കം സല്‍മാന്‍ ഖാനുമേല്‍ എല്ലാ വകുപ്പുകളും ചുമത്തി, അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷ വിധിച്ചു.

ഡിസം.10: സല്‍മാന്‍ ഖാന് എതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും സല്‍മാന്‍ ഖാനെ വെറുതെ വിട്ടു കൊണ്ടും ബോംബെ കോടതിയുടെ വിധി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story