Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റ് തടഞ്ഞു; 17 പേര്‍ അറസ്റ്റില്‍

text_fields
bookmark_border
ഉസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റ് തടഞ്ഞു; 17 പേര്‍ അറസ്റ്റില്‍
cancel

ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമം തടഞ്ഞു. സംഭവത്തില്‍ 16 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ബി.ജെ.പി എം.എല്‍.എയും അറസ്റ്റിലായിട്ടുണ്ട്. സമുദായിക സ്പര്‍ധ  ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് എം.എല്‍.എ രാജ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ബീഫ് ഫെസ്റ്റിനെതിരെ ഇയാള്‍ പ്രതിഷേധ റാലി പ്ളാന്‍ ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലില്‍ ആണ് ഉസ്മാനിയ കാമ്പസ്. വിദ്യാര്‍ഥികളെ തടയാന്‍ ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്.

കോടതി വിലക്ക് നിലനില്‍ക്കെ മനുഷ്യാവകാശ ദിനത്തില്‍ കാമ്പസിനകത്ത് ബീഫ് ഫെസ്റ്റ് നടത്താന്‍  ഒരു പറ്റം വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു. രാജ്യം അസഹിഷ്ണുതയുടെ മധ്യേ കടന്നുപോവുമ്പോള്‍ തെരഞ്ഞെടുപ്പിനുള്ള ഓരോ വ്യക്തിയുടെയും അവകാശത്തിനുവേണ്ടിയാണ് ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story