Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി പാകിസ്താൻ സന്ദർശിക്കും
text_fieldsbookmark_border
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തവർഷം പാകിസ്താൻ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അഫ്ഗാനിസ്താെൻറ സുസ്ഥിര വികസനത്തിനും സമാധാനത്തിനുമായി ഇസ്ലാമാബാദിൽ നടക്കുന്ന ‘ഹാർട്ട് ഒാഫ് ഏഷ്യ ഉച്ചകോടിയിൽ പെങ്കടുക്കാൻ ഇസ്ലാമാബാദിൽ എത്തിയ സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം നടക്കുന്ന സാർക് ഉച്ചകോടിയിൽ മോദി പെങ്കടുക്കും. പാക് സന്ദർശനത്തിൽ സുഷമ സ്വരാജും നരേന്ദ്ര മോദിയെ അനുഗമിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉൗഫയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സാർക് സമ്മേളനത്തിൽ പെങ്കടുക്കാൻ മോദിയെ ക്ഷണിച്ചിരുന്നു.
അടൽ ബിഹാരി വാജ്പേയിയാണ് ഒടുവിൽ പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. 2004 ൽ സാർക് സമ്മേളനത്തിൽ പെങ്കടുക്കാനാണ് വാജ്പേയി പാകിസ്താൻ സന്ദർശിച്ചത്.
Next Story
