കേസിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം -രാഹുല്‍
text_fieldsപുതുച്ചേരി: തനിക്കെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് രാഷ്ട്രീയ പ്രതികാരം തീര്‍ക്കലാണ്. ഇങ്ങിനെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളെ താന്‍ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് നടക്കാന്‍ പോവുന്നില്ല. ചോദ്യങ്ങള്‍ ഇനിയും തുടരുമെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുതുച്ചേരിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. കേസ് സംബന്ധമായി നാളെ പാര്‍ലമെന്‍്റില്‍ പ്രസ്താവന നടത്തുമെന്നും രാഹുല്‍ അറിയിച്ചു.
വ്യാജ രേഖകള്‍ ഹാജരാക്കി കോടികള്‍ വിലമതിക്കുന്ന നാഷണല്‍ ഹെറാള്‍ഡ് പത്രം സ്വന്തമാക്കിയെന്നാണ് രാഹുലിനും സോണിയാ ഗാന്ധിക്കുമെതിരായ കേസ്. സുബ്രമണ്യം സ്വാമി നല്കിയ കേസില്‍ ഈ മാസം 19ന് ഹാജരാവാന്‍ വിചാരണ കോടതി ഇരു കോണ്‍ഗ്രസ് നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
