Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ പുതുച്ചേരിയിൽ; പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
text_fieldsbookmark_border
ന്യൂഡൽഹി: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പുതുച്ചേരിയിലെത്തി. പ്രളയം കനത്ത നാശനഷ്ടം വിതച്ച കാഞ്ചീപുരവും മറ്റ് പ്രദേശങ്ങളായ പുതുച്ചേരി, കൂടല്ലൂർ മേഖലകളും രാഹുൽ സന്ദർശിക്കും.
പുതുച്ചേരി വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ, റോഡിയാർപേട്ട്, റിയാൻകുപ്പം, ക്രിമാംമ്പാക്കം എന്നീ സ്ഥലങ്ങളാണ് ആദ്യം സന്ദർശിക്കുക. കൂടാതെ, ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തുന്ന അദ്ദേഹം അവശ്യവസ്തുക്കൾ വിതരണം ചെയ്യും.
അതിനിടെ, ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ടാക്സി ഡ്രൈവർ പൂമിദുരൈയുടെ മൃതദേഹം ശ്രീലങ്കയിൽ കരക്കടിഞ്ഞു. ആഴ്ചകൾ നീണ്ടു നിന്ന ചെന്നൈ പ്രളയത്തിൽ 270 പേർ മരിച്ചതായാണ് സർക്കാർ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
