എ.ബി ബര്‍ദന്‍ ഗുരുതരാവസ്ഥയില്‍
text_fieldsന്യൂഡല്‍ഹി: സി.പി.ഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എ.ബി.ബര്‍ദാനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുവശം പൂര്‍ണമായും തളര്‍ന്നിരുന്നു. 92 വയസ്സാണ് അദ്ദേഹത്തിന്.
മഹാരാഷ്ട്ര സ്വദേശിയായ ബര്‍ദാന്‍ 1957-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1967, 80 വര്‍ഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റുവെങ്കിലും പിന്നീട് സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഡല്‍ഹിയിലെ സി.പി.ഐ ആസ്ഥാനത്തു തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ഭാര്യ നേരത്തെ മരണപ്പെട്ടു. രണ്ടു മക്കളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
