ബാബരി ദിനം: നാടെങ്ങും പ്രതിഷേധം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതിെൻറ 23ാം വാർഷികത്തിൽ രാജ്യത്ത് വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ അരങ്ങേറി. പള്ളി പൊളിച്ചവർക്കെതിരായ കേസ് നീളുന്നതിലും പള്ളി പുനർനിർമിക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്തതിലുമുള്ള അമർഷം പ്രതിഷേധക്കാർ പ്രകടിപ്പിച്ചു. ബാബരി മസ്ജിദിെൻറ സ്ഥലത്ത് ക്ഷേത്രം പണിയാൻ മോദിസർക്കാറിെൻറ തണലിൽ സംഘ്പരിവാർ നടത്തുന്ന നീക്കങ്ങളെ ചെറുത്തുതോൽപിക്കാൻ മതേതരവിശ്വാസികൾ രംഗത്തുവരണമെന്ന് അവർ ആവശ്യപ്പെട്ടു.
ഡൽഹിയിൽ ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങി 20ലേറെ സംഘടനകളുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രതിഷേധ റാലി നടന്നു. പോപുലർ ഫ്രണ്ടിെൻറ നേതൃത്വത്തിൽ പ്രത്യേകമായും പ്രതിഷേധ പരിപാടി അരങ്ങേറി. ബാബരി മസ്ജിദിെൻറ നാടായ അയോധ്യ, ഫൈസാബാദ് ഉൾപ്പെടെ ഉത്തർപ്രദേശിൽ വിവിധയിടങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു. ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ എസ്.ഐ.ഒ, ബാപ്സ, ജെ.ടി.എസ്.എ തുടങ്ങിയവയുടെ നേതൃത്വത്തിൽ മുസ്ലിം–ദലിത് വിദ്യാർഥികൾ യൂനിറ്റ് മാർച്ചും പൊതുയോഗവും നടത്തി. ബിഹാർ, രാജസ്ഥാൻ തുടങ്ങി മറ്റു സംസ്ഥാനങ്ങിലും പ്രതിഷേധം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
