Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ജൻലോക്പാലിന്...

ഡൽഹിയിൽ ജൻലോക്പാലിന് അംഗീകാരം

text_fields
bookmark_border
ഡൽഹിയിൽ ജൻലോക്പാലിന് അംഗീകാരം
cancel

ന്യൂഡൽഹി: ഡൽഹിയിൽ അഴിമതിവിരുദ്ധ ജൻലോക്പാൽ നിയമത്തിന് അരവിന്ദ് കെജ്രിവാൾ സർക്കാർ അംഗീകാരം നൽകി. ഏത് സർക്കാർ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാനാവുന്ന ഓംബുഡ്സ്മാെൻറ സാന്നിധ്യമുള്ള ജൻലോക്പാൽ ബിൽ അണ്ണാ ഹസാരെയുടെ ശിപാർശകൾകൂടി അംഗീകരിച്ചാണ് വെള്ളിയാഴ്ച ഡൽഹി അസംബ്ലി പാസാക്കിയത്. 70 അംഗ സഭയിൽ 64 പേർ അനുകൂലിച്ചു.

2011ൽ ഹസാരെക്കൊപ്പം തുടക്കമിട്ട ‘അഴിമതി വിരുദ്ധ ഇന്ത്യ’ പ്രസ്ഥാനത്തിന് ചരിത്രനിമിഷമാണിതെന്ന് കെജ്രിവാൾ പറഞ്ഞു. 2014ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ബില്ലിൽ വെള്ളംചേർത്താണ് നടപടി പാസാക്കിയതെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി. രാജ്യത്തെ ബി.ജെ.പി, കോൺഗ്രസ് സർക്കാറുകളിലാരെങ്കിലും ഇത് നടപ്പാക്കാൻ താൽപര്യപ്പെടുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.

പുതിയ മാറ്റങ്ങൾ പ്രകാരം ജൻലോക്പാലിനെ തെരഞ്ഞെടുക്കുന്ന പാനലിൽ ഒരു ഹൈകോടതി ജഡ്ജിയുടെ സേവനംകൂടി അധികമായുണ്ടാകും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi assemply
Next Story