Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെലിഫോൺ ബിൽ അടച്ചില്ല; അന്തരിച്ച മുൻ രാഷ്ട്രപതിക്ക് ജപ്തി നോട്ടീസ്
text_fieldsbookmark_border
തിരുവനന്തപുരം: ടെലിഫോൺ ബിൽ അടക്കാത്തതിന്‍റെ പേരിൽ അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന് ബി.എസ്.എൻ.എൽ ജപ്തി നോട്ടീസ് അയച്ചു. തിരുവനന്തപുരം രാജ്ഭവനിലെ അനന്തപുരി സ്യൂട്ടിൽ താമസിച്ച കാലയളവിൽ ടെലിഫോൺ ഉപയോഗിച്ച വകയായി കണക്കാക്കിയ 1,026 രൂപ അടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
രാഷ്ട്രപതിയുടെ കാലാവധി കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോൾ എടുത്ത 2724800 എന്ന ലാൻഡ് ഫോൺ നമ്പറിലാണ് കുടിശിക. ബിൽ അടച്ചില്ലെങ്കിൽ സ്ഥാവര ജംഗമ വസ്തുവിലൂടെ തുക തിരിച്ചു പിടിക്കുമെന്നും ജപ്തി നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്.
എന്നാൽ, കുടിശിക വിഷയം ബി.എസ്.എൻ.എൽ അറിയിച്ചിരുന്നില്ലെന്നും ബിൽ അടക്കുന്നതിന് നടപടി സ്വീകരിച്ചതായും രാജ് ഭവൻ അധികൃതർ അറിയിച്ചു.
Next Story
