Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ പശു ഇറച്ചി...

ഹരിയാനയിൽ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് ട്രക്കിന് നേരെ ആക്രമണം

text_fields
bookmark_border
ഹരിയാനയിൽ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് ട്രക്കിന് നേരെ ആക്രമണം
cancel

പൽവാൽ: ഹരിയാനയിലെ പൽവാൽ ജില്ലയിൽ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് ട്രക്കിന് നേരെ ആക്രമണം. ട്രക്ക് തൊഴിലാളിക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. മേവാദിൽ നിന്ന് പൽവാൽ വഴി ഉത്തർപ്രദേശിലെ അലിഗഡിലേക്ക് പോവുകയായിരുന്ന ട്രക്കിന് നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.

ഡ്രൈവർ ഒാടി രക്ഷപ്പെട്ടു. മാരകായുധം ഉപയോഗിച്ച് ക്ലീനറെ അക്രമിച്ച സംഘം ട്രക്ക് അടിച്ച് തകർത്തു. ട്രക്കിൽ സൂക്ഷിച്ചിരുന്നത് ഒട്ടകമാംസം ആണെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

വാഹനത്തിൽ നിന്ന് ഒട്ടകത്തിന്‍റെ തോലും എല്ലുകളും കണ്ടെടുത്തു. പ്രദേശത്ത് വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർ അടക്കം 10 പേർക്ക് പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanacow’s meat
Next Story