കര്‍ഷകരെ കടക്കെണിയിലാക്കി വൃക്ക തട്ടുന്ന സംഘം പിടിയില്‍
text_fieldsമുംബൈ: കര്‍ഷകരെ കടക്കെണിയിലാക്കി വൃക്ക തട്ടുന്ന അന്താരാഷ്ട്ര സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന ആനന്ദ് ജാദവ്, വൃക്ക കച്ചവട ഏജന്‍റായ ദേവേന്ദ്ര ശീര്‍സത് എന്നിവരെയാണ് വിദര്‍ഭയിലെ അകോള പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നതായി അകോള ജില്ലാ പൊലീസ് സൂപ്രണ്ട് സി.കെ. മീന പറഞ്ഞു. നാഗ്പൂരിലെ ഒരു ആശുപത്രിയും സംശയത്തിന്‍െറ നിഴലിലാണ്.
കര്‍ഷകരെ വിനോദസഞ്ചാര വിസയില്‍ കൊളംബോയില്‍ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷമായ വിദര്‍ഭ മേഖലയിലാണ് സംഘം വലവിരിച്ചത്. അകോളയിലെ കര്‍ഷകന്‍ സന്തോഷ് ഗാവ്ലിയുടെ കൊളംബോ യാത്രയെക്കുറിച്ച അന്വേഷണം വൃക്ക റാക്കറ്റില്‍ ചെന്നത്തെുകയായിരുന്നു.
ആനന്ദ് ജാദവില്‍നിന്ന് കടം വാങ്ങിയ 20,000 രൂപ തിരിച്ചടക്കാന്‍ കഴിഞ്ഞില്ളെന്നും ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയും വൃക്ക നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നുമായിരുന്നു ഗാവ്ലിയുടെ മൊഴി. വൃക്ക നല്‍കിയാല്‍ കടം എഴുതിത്തള്ളുകയും നാലു ലക്ഷം രൂപ അധികം നല്‍കുകയും ചെയ്യാമെന്ന് ആനന്ദ് ജാദവ് പറഞ്ഞു. സമ്മതിച്ചതോടെ ദേവേന്ദ്ര ശീര്‍സത് തനിക്ക് പാസ്പോര്‍ട്ട് എടുത്തുതരുകയായിരുന്നെന്നും ഗാവ്ലി മൊഴി നല്‍കി. ആനന്ദ് ജാദവും ദേവേന്ദ്ര ശീര്‍സതും തന്നോടൊപ്പം കൊളംബോയിലേക്ക് വന്നതായും ഗാവ്ലി പറഞ്ഞു.
ഗാവ്ലിയും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നുപേര്‍ വൃക്ക റാക്കറ്റിന്‍െറ ഇരകളായെന്ന് അകോള പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടെന്ന് സംശയിക്കുന്നു. 11 മാസത്തിനിടെ 2400 കര്‍ഷകരാണ് വിദര്‍ഭ മേഖലയില്‍ ആത്മഹത്യ ചെയ്തത്. കാര്‍ഷിക പ്രതിസന്ധിയും കടക്കെണിയുമാണ് ആത്മഹത്യാ കാരണങ്ങള്‍. വന്‍ പലിശനിരക്കിലാണ് ഇവര്‍ക്ക് സ്വകാര്യ പണമിടപാടുകാര്‍ പണം നല്‍കുന്നത്. പണം തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതോടെ സ്വത്ത് തട്ടിയെടുക്കലായിരുന്നു പതിവ്. ആദ്യമായാണ് വൃക്ക തട്ടിയെടുക്കുന്ന സംഭവം പൊലീസിന്‍െറ ശ്രദ്ധയില്‍പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
