സുഗമ്യ ഭാരതിന് തുടക്കം
text_fieldsന്യൂഡല്‍ഹി: ഭിന്നശേഷിയും ശാരീരിക വൈഷമ്യങ്ങളുമുള്ള ജനങ്ങള്‍ക്ക് സഞ്ചാര-ആശയ വിനിമയ മാര്‍ഗങ്ങള്‍ സുഗമമാക്കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സുഗമ്യ ഭാരത് പദ്ധതിക്ക് തുടക്കം. ഭിന്നശേഷി പ്രതിഭകളുടെ ദേശീയ അവാര്‍ഡ് വിതരണ ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉദ്ഘാടനം നിര്‍വഹിച്ചു.
ഏതുതരം ശാരീരിക വ്യത്യസ്തതകളുള്ള ആളുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകളില്‍ മുതല്‍ എയര്‍പോര്‍ട്ടുകളില്‍ വരെ യാതൊരു വൈഷമ്യവുമില്ലാതെ യാത്രചെയ്യാനും വിനോദ പരിപാടികള്‍ ആസ്വദിക്കാനും സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഉപയോഗപ്പെടുത്താനും കഴിയുന്ന മാതൃകാപദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുല്യതയും സാമൂഹികനീതിയും ഉറപ്പാക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിനും ഇത് വഴിയൊരുക്കും.
2018 ജൂലൈക്കകം ഡല്‍ഹിയിലെയും സംസ്ഥാന തലസ്ഥാനങ്ങളിലെയും 50 ശതമാനം സര്‍ക്കാര്‍ കെട്ടിടങ്ങളെങ്കിലും ഭിന്നശേഷിയുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്തമാക്കുന്ന വിധമാക്കിമാറ്റും. ജന്മനായുള്ള ശാരീരിക പരിമിതികളെ മറികടന്ന് കാര്‍ട്ടൂണിങ്ങില്‍ വ്യക്തിമുദ്രപതിപ്പിച്ച തൃപ്പൂണിത്തുറ സ്വദേശി അഞ്ജന്‍ സതീഷ് സര്‍ഗാത്മക പ്രതിഭക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഭിന്നശേഷിയുള്ള പൗരന്‍മാര്‍ക്ക് ഉപയോഗപ്രദമായ വെബ്പോര്‍ട്ടലും മൊബൈല്‍ ആപ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
