Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈക്ക്...

ചെന്നൈക്ക് ആശ്വാസവുമായി സോഷ്യല്‍ മീഡിയ

text_fields
bookmark_border
ചെന്നൈക്ക് ആശ്വാസവുമായി സോഷ്യല്‍ മീഡിയ
cancel

ചെന്നൈ: വെള്ളപ്പൊക്കത്തിലമര്‍ന്ന ചെന്നൈ മഹാ നഗരത്തിന് ആശ്വാസമായി സോഷ്യല്‍മീഡിയ കൈത്താങ്ങുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ട് കൂടി വെള്ളപ്പൊക്കത്തില്‍ അടച്ചിട്ടതോടെയാണ് ഇന്ത്യന്‍ സൈബര്‍ ലോകത്തും  മഹാപേമാരി ചര്‍ച്ചയായത്. ഇന്ത്യയിലെ നാലാമത്തെ വലിയ നഗരത്തെ വെള്ളം വിഴുങ്ങിയപ്പോള്‍ ഭക്ഷണം, വെള്ളം, പാര്‍പ്പിടം, എന്നിവക്കായി ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറം ലോകം അറിഞ്ഞു.


നിരവധിപേര്‍ സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസറ്റിട്ടു.  ഇത് നൂറു കണക്കിനു ആളുകള്‍ക്ക് തുണയാവുകയും ചെയ്തു.
നിരവധിപേര്‍  വിവിധ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനായി ശ്രമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സംയുകതമായാണ് സഹായങ്ങള്‍ നല്‍കുന്നത്. തികച്ചും അപരിചിതരായ വ്യക്തികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കൈകോര്‍ക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്തെപ്പറ്റി ആരായുന്ന ഗൂഗ്ള്‍ സ്പ്രെഡ്ഷീറ്റ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

http://chennairains.org/ എന്ന വെബ്സൈറ്റിലൂടെയാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ചെന്നൈയിലെ എല്ലാവിധ സഹായസൗകര്യങ്ങളും ഈ വൈബ്സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ചില സൈറ്റുകള്‍ ഫ്രീ റീചാര്‍ജിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

ChennaiFloods എന്ന ഹാഷ് ടാഗിനു കീഴിലാണ് ട്വിറ്ററില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. Chennai Rain Relief 2015  CRR എന്ന കമ്മ്യൂണിറ്റിയുടെ കീഴിലാണ് ഫേസ്ബുക്കിലെ പ്രവര്‍ത്തനങ്ങള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും എമര്‍ജന്‍സി ഫോണ്‍ നമ്പറുകളും അപ്പപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ വര്‍ഷം ജമ്മുകാശ്മീരിലുണ്ടായ വെള്ളപ്പൊക്കത്തിലും സാമൂഹികമാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

കൂടാതെ പ്രമുഖ വ്യക്തിത്വങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ തങ്ങള്‍ ചെന്നൈക്കൊപ്പമാണെന്ന് വ്യക്തമാക്കി രംഗത്തത്തെിയിട്ടുണ്ട്.
 

ATTENTION PLEASE... Spread this message.People in Chennaifor accommodation contact: People who are stuck near...

Posted by Mammootty on Wednesday, 2 December 2015
 

Praying for Chennai and its residents and praying for the rain to be kind to those helpless and in need . Hope the city recovers from this difficult time soon.

Posted by Mammootty on Wednesday, 2 December 2015
 

READ THIS FIRST (02-DEC-2015)===========================Do you offer Help or Do you need help?Please fill this form:...

Posted by Chennai Rain Relief 2015 - CRR on Wednesday, 2 December 2015
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediachennai rainchennai flood
Next Story