Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ്രിത നിയമനത്തിന് വിവാഹിതയായ മകള്‍ക്കും യോഗ്യത

text_fields
bookmark_border
ആശ്രിത നിയമനത്തിന് വിവാഹിതയായ മകള്‍ക്കും യോഗ്യത
cancel

ബിലാസ്പുര്‍: സര്‍ക്കാര്‍ ജോലിയുള്ള പിതാവ് മരണപ്പെട്ടാല്‍ ആശ്രിത നിയമനത്തിന് വിവാഹിതയായ മകളും യോഗ്യയാണെന്ന് ഛത്തിസ്ഗഢ് ഹൈകോടതി. സരോജിനി ഭോയി എന്ന യുവതി നല്‍കിയ കേസിലാണ് കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ജലവിഭവ വകുപ്പില്‍ ജീവനക്കാരനായിരുന്ന പിതാവ് അമിന്‍ പട്വാരിയുടെ മരണത്തത്തെുടര്‍ന്ന് ആശ്രിത നിയമനത്തിന് സരോജിനി നല്‍കിയ അപേക്ഷ തള്ളിയതിനെതിരെ നല്‍കിയ കേസിലാണ് വിധി. വിവാഹിതയാണ് എന്ന കാരണത്താല്‍ ആശ്രിതനിയമനത്തില്‍നിന്ന് ഒഴിവാക്കുന്നത് പിന്തിരിപ്പന്‍ നടപടിയും ക്ഷേമരാഷ്ട്രമെന്ന കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അമിന്‍ പട്വാരിക്ക് രണ്ട് പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. രണ്ടുപേരും വിവാഹിതരുമാണ്. പിതാവിന്‍െറ മരണശേഷം അമ്മ തനിക്കൊപ്പമാണെന്നും മറ്റ് വരുമാന മാര്‍ഗങ്ങളില്ളെന്നും ആശ്രിതനിയമനത്തിന് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സരോജിനി അപേക്ഷ നല്‍കിയിരുന്നു. വിവാഹിതനായ പുരുഷന് ആശ്രിത നിയമനത്തിന് അവകാശമുണ്ടെങ്കില്‍ മകള്‍ക്കും അതിന് അര്‍ഹതയുണ്ടെന്ന സരോജിനിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story