ഖഫൈത്തുല്ല ഖാന്‍ ഐ.എസ്.ഐ ഏജന്‍റല്ളെന്ന് കുടുംബം
text_fields
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജമ്മു-കശ്മീരിലെ റജൗറി സ്വദേശി ഖഫൈത്തുല്ല ഖാന്‍ ഐ.എസ്.ഐ ഏജന്‍റാണെന്ന ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമെന്ന് കുടുംബം. ഭോപാലില്‍ മതപരമായ ചടങ്ങിനായി സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രക്കിടെ ഡല്‍ഹിയില്‍ ട്രെയിനില്‍നിന്നിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഭാര്യ മസര്‍റത് ബീവി പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ശൗകത് അഹ്മദ് എന്നയാളെക്കൂടി പോലിസ് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.
സര്‍ക്കാര്‍ സ്കൂളില്‍ ജോലിചെയ്യുന്ന ഖഫൈത്തുല്ല ഖാന്‍ ഏവര്‍ക്കും സുപരിചിതനാണ്. നാലു മക്കളുടെ പിതാവായ ഖഫൈത്തുല്ല നിരപരാധിയാണെന്നും ഇത്ര ഗുരുതരമായ ആരോപണം എങ്ങനെ ഉന്നയിക്കാനായെന്ന് മനസ്സിലാകുന്നില്ളെന്നും മസര്‍റത് ബീവി പറഞ്ഞു. പൊലീസ് രേഖകളില്‍ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളൊന്നുമില്ളെന്നും 2013ല്‍ ഇദ്ദേഹം പാകിസ്താനില്‍ പോയത് വിസയും മറ്റു രേഖകളും ശരിയാക്കിയ ശേഷമായിരുന്നുവെന്നും ബന്ധുവായ മുഹമ്മദ് അമീന്‍ പറഞ്ഞു. ഐ.എസ്.ഐ ഏജന്‍റായിരുന്നെങ്കില്‍ കാര്‍ വാങ്ങാന്‍ രണ്ട് പൊതു ബാങ്കുകളില്‍നിന്ന് അദ്ദേഹം വായ്പയെടുക്കില്ലായിരുന്നെന്നും മുഹമ്മദ് അമീന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.