Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്നതിന് തെളിവില്ല -കേന്ദ്രം

text_fields
bookmark_border
താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്നതിന് തെളിവില്ല -കേന്ദ്രം
cancel

ന്യൂഡൽഹി: താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നു എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താജ്മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ആഗ്ര കോടതിയിൽ സമർപ്പിച്ച ഹരജിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഹരജിയെക്കുറിച്ച് സർക്കാറിന് അറിയാം. നിലവിൽ സർക്കാറിന് ഒരു തെളിവും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ല. താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന വാദം ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന വാദം കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗം നേരത്തെ തള്ളിയിരുന്നു.

താജ്മഹൽ ശിവക്ഷേത്രമായിരുന്നെന്നും അവിടെ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളാണ് ആഗ്ര കോടതിയിൽ ഹരജി നൽകിയത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story