രാജ്യസ്നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടെന്ന് ഷാരൂഖ് ഖാൻ
text_fieldsമുംബൈ: അസഹിഷ്ണുതാ വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. രാജ്യസ്നേഹം ഒരാളുടെ മുന്നിലും തെളിയിക്കേണ്ട കാര്യമില്ലെന്ന് ഷാരൂഖ് പറഞ്ഞു. അസഹിഷ്ണുതാ വിവാദത്തിൽ ആമിർ ഖാൻ പ്രകടിപ്പിച്ച അഭിപ്രായത്തിന് പിന്തുണ കൂടിയാണ് ഷാരൂഖിൻെറ പ്രതികരണം.
രാജ്യത്തിനുവേണ്ടി നല്ലതുചെയ്യുക, നല്ലതുചിന്തിക്കുക. ഇങ്ങനെ നമുക്ക് രാജ്യസ്നേഹം തെളിയിക്കാം. അല്ലാതെ മറ്റൊരു രീതിയിലും രാജ്യത്തോടുള്ള സ്നേഹം തെളിയിക്കേണ്ടതില്ല. എനിക്ക് തിളങ്ങാൻ കഴിയുന്ന രംഗത്ത് ഏറ്റവും നന്നായി രാജ്യത്തിനുവേണ്ടി പ്രവർത്തിച്ചാൽ അതിൽ നിന്ന് രാജ്യത്തിന് ഗുണമുണ്ടാകും. ഞാൻ കളങ്കിതനാണെങ്കിൽ അത് എൻെറ നാടിന് ദോഷമാകും ചെയ്യുകയെന്നും ഷാരൂഖ് പറഞ്ഞു. അസഹിഷ്ണുതാ വിവാദത്തിൽ ആദ്യത്തെ പ്രതികരണമാണ് ഷാരൂഖ് ഖാൻെറത്.
ഒരു കാര്യത്തെ പറ്റി കൃത്യമായ അറിവുണ്ടെങ്കിൽ മാത്രമേ അതിനെ പറ്റി സംസാരിക്കാൻ പാടുള്ളൂ. ജനങ്ങൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടതില്ല. സോഷ്യൽ മീഡിയയിൽ ആർക്കും തുറന്ന് അഭിപ്രായപ്രകടനം നടത്താം. ചിലർ അതിനെ ദുരുപയോഗം ചെയ്യുന്നു. പൊതുവായുള്ള പ്രസ്താവനകൾവരെ വർഗീയ പ്രസ്താവനകളായി മാറുന്നുവെന്നും ഷാറൂഖ് ഖാൻ പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നു എന്നായിരുന്നു ആമിർ ഖാൻ നേരത്തെ ഒരു ചടങ്ങിൽ പറഞ്ഞത്. ആമിറിൻെറ പ്രസ്താവന ഏറെ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
