2010ലെ വിശ്വാസവോട്ടെടുപ്പിൽ യെദിയൂരപ്പയെ പിന്തുണച്ചത് ബൊപ്പയ്യ
text_fieldsന്യൂഡൽഹി: കർണാടകത്തിലെ നിർണായക വിശ്വാസ വോെട്ടടുപ്പ് നിയന്ത്രിക്കാൻ ഗവർണർ നിയമിച്ച പ്രോെട്ടം സ്പീക്കർ കെ.ജി. ബൊപ്പയ്യ, 16 എം.എൽ.എമാരെ അയോഗ്യരാക്കി യെദിയൂരപ്പയെ സഹായിച്ച മുൻസ്പീക്കർ.
പക്ഷപാതത്തിന് എട്ടു വർഷം മുമ്പ് സുപ്രീംകോടതി വിമർശം ഏറ്റുവാങ്ങിയ ആൾ. മുഖ്യമന്ത്രി യെദിയൂരപ്പ 2010ൽ വിശ്വാസ വോട്ടു തേടിയപ്പോൾ, അതിൽ വിജയിക്കാൻ പാകത്തിലാണ് 16 എം.എൽ.എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയത്. അന്ന് സ്പീക്കറായിരുന്ന ബൊപ്പയ്യയുടെ ഇൗ തീരുമാനം സുപ്രീംകോടതി അസാധുവാക്കിയിരുന്നു. കടുത്ത പക്ഷപാതം കാട്ടുകയും മറ്റു താൽപര്യങ്ങൾവെച്ച് തിരക്കിട്ട് നടപടിയെടുക്കുകയുമാണ് ബൊപ്പയ്യ ചെയ്തതെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ അന്ന് പറഞ്ഞിരുന്നു.
യെദിയൂരപ്പയുടെ നേതൃത്വത്തെ നിരവധി ബി.ജെ.പി എം.എൽ.എമാർ എതിർത്തതിനെ തുടർന്നാണ് 2010 ഒക്ടോബറിൽ കർണാടകത്തിൽ വിശ്വാസ വോെട്ടടുപ്പ് വേണ്ടിവന്നത്. വിവാദ നീക്കത്തിലൂടെ സ്പീക്കർ ബൊപ്പയ്യ 11 ബി.ജെ.പി എം.എൽ.എമാരെയും അഞ്ചു സ്വതന്ത്രരെയും അയോഗ്യരായി പ്രഖ്യാപിച്ചു. ഇൗ സംഭവമാണ് കോടതി കയറിയത്. വിശ്വാസ വോെട്ടടുപ്പിനു മുമ്പ് ഇത്രയും എം.എൽ.എമാരെ അയോഗ്യരാക്കിയതിനെതിരെ 2011 മേയ് 13നാണ് സുപ്രീംകോടതി വിധി ഉണ്ടായത്.
പ്രോെട്ടം സ്പീക്കറെ നിയമിക്കാനുള്ള വിവേചനാധികാരം ഗവർണർക്കാണ്. നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പാർട്ടി നോക്കാതെ തന്നെ പ്രോെട്ടം സ്പീക്കറാക്കുന്നതാണ് എല്ലാ നിയമസഭയുടെയും കീഴ്വഴക്കം. അതു മറികടന്നാണ് ബി.ജെ.പി എം.എൽ.എയായ ബൊപ്പയ്യയെ പ്രോെട്ടം സ്പീക്കറായി ഗവർണർ നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
