Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പ്രജ്ഞ സിങ്...

‘പ്രജ്ഞ സിങ് സന്യാസിനിയായതിനാൽ സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ല’ -മാലേഗാവ് സ്ഫോടന കേസിൽ എൻ.​ഐ.എ കോടതി

text_fields
bookmark_border
Malegaon blast case
cancel

മുംബൈ: ആ​റു​പേ​ർ മ​രി​ക്കു​ക​യും 100 ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത മാലേഗാവ് സ്ഫോടന കേസിൽ മുഖ്യപ്രതിയായിരുന്ന മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂറിനെ കോടതി വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ വീഴ്ച. എൽ.എം.എൽ ഫ്രീഡം ബൈക്കിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്നും ആ ബൈക്കിന്റെ ഉടമ പ്രാജ്ഞ സിങ് താക്കൂർ ആണെന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്ഫോടനത്തിനു രണ്ടുവർഷം മുമ്പ് അവർ സന്യാസിയായതിനാൽ ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2008 സെ​പ്​​റ്റം​ബ​ർ 29ന്​ ​രാ​ത്രി​യി​ൽ ബി​ക്കു​ചൗ​ക്കി​ലാ​ണ് സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ചെ​റി​യ പെ​രു​ന്നാ​ൾ ത​ലേ​ന്ന്​ മാ​ർ​ക്ക​റ്റി​ൽ തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് എ​ൽ.​എം.​എ​ൽ ഫ്രീ​ഡം മോ​ട്ടാ​ർ​സൈ​ക്കി​ളി​ൽ സ്ഥാ​പി​ച്ച ബോം​മ്പ്​ പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോടനത്തിന് ആർ.ഡി.എക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കൾ തരപ്പെടുത്തിയത് പുരോഹിതാണെന്നും തെളിയിക്കാൻ കഴിഞ്ഞില്ല. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതും യോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനി​ടെ, സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം വീതാവും സർക്കാർ നൽകണമെന്ന് എൻ.എ.എ കോടതി ഉത്തരവിട്ടു. പ്ര​ജ്ഞ സി​ങ്​ ഠാ​ക്കൂ​ർ, സൈ​നി​ക ഇ​ന്റ​ലി​ജ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ല​ഫ്. കേ​ണ​ൽ പ്ര​സാ​ദ്​ പു​രോ​ഹി​ത്, റി​ട്ട. മേ​ജ​ർ ര​മേ​ശ്​ ഉ​പാ​ധ്യാ​യ്, അ​ജ​യ്​ രാ​ഹി​ക​ർ, സു​ധാ​ക​ർ ദ്വി​വേ​ദി, സു​ധാ​ക​ർ ച​തു​ർ​വേ​ദി, സ​മീ​ർ കു​ൽ​ക​ർ​ണി എ​ന്നി​വ​രെയാണ് തെളിവി​ല്ലെന്ന് ചൂണ്ടിക്കാട്ടി പ്ര​ത്യേ​ക എൻ.ഐ.എ കോടതി ഇന്ന് വെറുതെ വിട്ടത്. കേസിൽ രാ​മ​ച​ന്ദ്ര ക​ൽ​സ​ങ്ക​ര അ​ട​ക്കം ര​ണ്ടു​​പേ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​ണ്.

മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തിൽ ​കൊല്ലപ്പെട്ട ഹേ​മ​ന്ത്​ ക​ർ​ക്ക​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര​വി​രു​ദ്ധ സേ​ന ആ​ണ്​ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേസ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ്​​ഫോ​ട​ന​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച ബൈ​ക്കാ​ണ്​ പ്ര​ജ്ഞ​സി​ങ്ങി​ലേ​ക്ക്​ ന​യി​ച്ച​ത്. മു​സ്​​ലിം​ക​ളോ​ട് പ്ര​തി​കാ​രം ചെ​യ്യാ​നും ഹി​ന്ദു​രാ​ഷ്ട്ര​ത്തി​ന്​ വ​ഴി​യൊ​രു​ക്കാ​നും രൂ​പം​കൊ​ണ്ട അ​ഭി​ന​വ്​ ഭാ​ര​ത്​ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​വ​രെ​ന്നായിരുന്നു കുറ്റപത്രം. 11 പേ​രെ​യാ​ണ്​ എ.​ടി.​എ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

2011ൽ എ​ൻ.​ഐ.​എ കേ​സേ​റ്റെ​ടു​ത്ത​തോ​ടെ, നാ​ലു​പേ​രെ ഒ​ഴി​വാ​ക്കു​ക​യും കേ​സി​ൽ മ​കോ​ക നി​യ​മം പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. പ്ര​ജ്ഞ സി​ങ്ങി​നെ​യും കേ​സി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ എ​ൻ.​ഐ.​എ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. പിന്നീട് പ്ര​ജ്ഞ സി​ങ്ങി​നെ​ ബി.ജെ.പി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ ഭോപാൽ സീറ്റിൽ മത്സരിപ്പിച്ച് എം.പിയാക്കിയിരുന്നു.

323 സാ​ക്ഷി​ക​ളി​ൽ 30 ഓ​ളം പേ​ർ വി​ചാ​ര​ണ​ക്കു​മു​മ്പ്​ മ​രി​ച്ചു. ശേ​ഷി​ച്ച​വ​രി​ൽ 37 പേ​ർ വി​ചാ​ര​ണ​ക്കി​ടെ, കൂ​റു​മാ​റു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം, യു.​എ.​പി.​എ, സ്​​ഫോ​ട​ന വ​സ്തു നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​​മാ​ണ്​ വി​ചാ​ര​ണ നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya Singh ThakurMalegaon Blast CaseLt Col Prasad Purohit
News Summary - 2008 Malegaon bomb blast case verdict: Special NIA court acquits ex-BJP MP Pragya Singh Thakur, Lt Col Prasad Purohit and 5 others
Next Story