Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​...

മാലേഗാവ്​ സ്​ഫോടനക്കേസിൽ രണ്ടു​ പേർക്ക്​ ജാമ്യം

text_fields
bookmark_border
malegaoan blast
cancel

മുംബൈ: തീവ്ര ഹിന്ദുത്വവാദികൾ പ്രതികളായ 2008ലെ രണ്ടാം മാലേഗാവ്​ സ്​ഫോടനക്കേസിൽ രണ്ടു​ പേർക്കുകൂടി ജാമ്യം. സ്വാമി ദയാനന്ദ്​ പാണ്ഡെ എന്ന സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർക്കാണ്​ പ്രത്യേക എൻ.െഎ.എ കോടതി ജാമ്യം അനുവദിച്ചത്​. കേസിലെ മുഖ്യപ്രതി ലഫ്​. കേണൽ ശ്രീകാന്ത്​ പുരോഹിതിന്​ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്​ കണക്കിലെടുത്താണ്​ ഇരുവർക്കും ജാമ്യം നൽകിയത്​. ആൾജാമ്യത്തിനൊപ്പം ഇരുവരും അഞ്ചു​ ലക്ഷം രൂപ വീതം ജാമ്യത്തുകയും കെട്ടിവെക്കണം. 

ആദ്യം കേസന്വേഷിച്ച മഹാരാഷ്​ട്ര എ.ടി.എസ്​ നൽകിയ കുറ്റപത്രത്തിലെയും പിന്നീട്​ എൻ.െഎ.എ സമർപ്പിച്ച കുറ്റപത്രത്തിലെയും വൈരുധ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ 21നാണ്​ സുപ്രീംകോടതി ലഫ്​. കേണൽ ശ്രീകാന്ത്​ പുരോഹിതിന്​ ജാമ്യം നൽകിയത്​. സമാന അവകാശം തങ്ങൾക്കുമുണ്ടെന്ന്​ ചൂണ്ടിക്കാട്ടി ദയാനന്ദ്​ പാണ്ഡെ, സുധാകർ ചതുർവേദി എന്നിവർ എൻ.െഎ.എ കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെ, കേസിൽ അറസ്​റ്റിലായ 12ൽ എട്ടു​ പേർക്കും ജാമ്യം ലഭിച്ചു. സാധ്വി പ്രജ്​ഞ സിങ്​ ഠാകുർ അടക്കം ആറു​ പേർക്ക്​ സ്​ഫോടനവുമായി ബന്ധമില്ലെന്നാണ്​ എൻ.െഎ.എ സമർപ്പിച്ച രണ്ടാം കുറ്റപത്രത്തിൽ പറയുന്നത്​. എന്നാൽ, ഇക്കാര്യത്തിൽ എൻ.െഎ.എ കോടതി തീർപ്പുകൽപിച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailbondmalayalam newsmalegaoan blastSudhakar ChaturvediSudhakar Dhwivedisureties
News Summary - 2008 Malegaon blast case accused Sudhakar Chaturvedi and Sudhakar Dhwivedi get bail– India news
Next Story