2005ലെ ഡൽഹി സ്ഫോടനം: ശിക്ഷാവിധി അൽപ സമയത്തിനകം
text_fieldsഡൽഹി: 2005ലെ ഡൽഹി സ്ഫോടന പരമ്പര കേസിൽ ശിക്ഷാവിധി അൽപസമയത്തിനകം. ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ശിക്ഷ വിധിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചതായി കഴിഞ്ഞ തിങ്കളാഴ്ച അഡീഷനൽ സെഷൻസ് ജഡ്ജ് റിതേഷ് സിങ് അറിയിച്ചിരുന്നു. താരിഖ് അഹമ്മദ് ദർ, മുഹമ്മദ് ഹുസൈൻ, ഫാസിൽ, മുഹമ്മദ് റഫീഖ് ഷാ എന്നിവരാണ് കേസിൽ വിചാരണ നേരിട്ടത്.
2008ൽ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് ആരോപിക്കുന്ന ദറിനെതിരെയും മറ്റ് കൂട്ടാളികൾക്കെതിരെയും കൊലപാതക ശ്രമം, ആയുധ സംഭരണം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി ഡൽഹി പൊലീസിെൻറ ചാർജ് ഷീറ്റിൽ പ്രസ്താവിക്കുന്നു.
സരോജിനി നഗർ, കൽകാജി, പഹർഗഞ്ച് എന്നീ മൂന്ന് സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.െഎ.ആറാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 2005ൽ നടന്ന സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
