Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ ഭീകരാക്രമണം:...

അയോധ്യ ഭീകരാക്രമണം: നാല്​ പ്രതികൾക്ക്​ ജീവപര്യന്തം

text_fields
bookmark_border
Ayodhya
cancel
camera_alt??????????????????????????? ????????????????????? ?????????? ???????

പ്രയാഗ്​രാജ്​: അയോധ്യയിലെ തർക്കഭൂമിയിൽ ഭീകരാക്രമണം നടത്തിയ കേസിൽ 14 വർഷങ്ങൾക്ക്​ ശേഷം പ്രതികൾക്ക്​ ജീവപര്യ ന്തം തടവ്​. നാല്​ പ്രതികളെയാണ്​ പ്രയാഗ്​രാജിലെ പ്രത്യേക കോടതി ശിക്ഷിച്ചത്​. ഒരാളെ കോടതി വെറുതെ വിട്ടു.

പ ാകിസ്​താൻ ആസ്ഥാനമായ തീവ്രവാദ സംഘത്തിൽപെട്ടവർ 2005 ജൂ​ൈലയിലാണ്​ രാമജന്മഭൂമി-ബാബ്​റി മസ്​ജിദ്​ തർക്കഭൂമിയിലുള്ള താത്​ക്കാലിക ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്​​​. ആക്രമണത്തെ തുടർന്ന് രണ്ട്​ നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന്​ സുരക്ഷാ ജീവനക്കാർ നടത്തിയ വെടിവെപ്പിൽ അഞ്ച്​ ജെയ്​ശെ മുഹമ്മദ്​ തീവ്രവാദികളും കൊല്ലപ്പെട്ടു.

ഇർഫാൻ, മുഹമ്മദ്​ ഷക്കീൽ, മുഹമ്മദ്​ നസീം, മുഹമ്മദ്​ അസീസ്​, ആസിഫ്​ ഇഖ്​ബാൽ, ഫാറൂഖ്​ എന്നീ അഞ്ച്​ പ്രതികളേയും പ്രയാഗ്​രാജിലെ നൈനി ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്​. സുരക്ഷാ കാരണങ്ങളാൽ ജയിലിൽ വെച്ചു തന്നെയാണ്​ പ്രതികളുടെ ശിക്ഷ വിധിച്ചത്​.

തീർഥാടകരെന്ന വ്യാജേന നേപ്പാൾ അതിർത്തി വഴിയാണ് തീവ്രവാദികൾ​ ഇന്ത്യയിലെത്തിയത്​. അയേധ്യയിലെത്തിയ തീവ്രവാദികൾ നടത്തിയ ഗ്രനേഡ്​ ആക്രമണത്തിൽ രമേഷ്​ പാണ്ഡേ എന്ന ഗൈഡ്​ കൊല്ലപ്പെട്ടിരുന്നു. തുടർന്ന്​ തീവ്രവാദികളും സി.ആർ.പി.എഫ്​ ജവാൻമാരും തമ്മിൽ നടന്ന വെടിവെപ്പിലാണ്​ ജെയ്​ശെ മുഹമ്മദ്​ തീവ്രവാദികൾ കൊല്ലപ്പെട്ടത്​.

അഞ്ച്​ എ.കെ 57 തോക്കുകൾ, അഞ്ച്​ എം.1911 കൈത്തോക്കുകൾ, ആർ.പി.ജി -7 ഗ്രനേഡ്​ ലോഞ്ചർ, എം.67 ഗ്രനേഡുകൾ എന്നിവ സംഭവ സ്ഥാലത്തു നിന്ന്​ പിടിച്ചെടുക്കുകയ​ും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentmalayalam newsindia newsPrayagrajAyodhya terror attack
News Summary - 2005 Ayodhya terror attack: Special court in Prayagraj sentences four to life imprisonment -india news
Next Story