Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അക്ഷർധാം ആക്രമണം: സൂത്രധാരൻ അറസ്റ്റിൽ
text_fieldsbookmark_border
ഗാന്ധിനഗർ: അക്ഷർധാം ക്ഷേത്ര ആക്രമണക്കേസിൽ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെട്ട മുഹമ്മദ് യാസിൻ ഭട്ടിനെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു. ജമ്മു-കശ്മീരിലെ അനന്ദ്നാഗിലെ മരമില്ലിൽ ജോലിചെയ്തുവരവേ ആസൂത്രിതമായാണ് ഭട്ടിനെ അറസ്റ്റ്ചെയ്തത്.
2002 സെപ്റ്റംബര്‍ 24നാണ് അക്ഷര്‍ധാം ക്ഷേത്രത്തിൽ ഭീകരർ 32 പേരെ വെടിവെച്ചുകൊന്നത്. രണ്ടു ദേശീയ സുരക്ഷാസേന കമാന്‍ഡോകളും രണ്ടു പൊലീസ് കമാന്‍ഡോകളും അന്നു കൊല്ലപ്പെട്ടു. ലശ്കറെ ത്വയിബ പ്രവർത്തകനായ ഭട്ട് സംഭവശേഷം പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെെട്ടന്നായിരുന്നു പൊലീസ് വിലയിരുത്തൽ.
Next Story
