Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right20,000 ട്രെയിൻ...

20,000 ട്രെയിൻ കോച്ചുകൾ ​െഎസൊലേഷൻ വാർഡുകളാക്കും

text_fields
bookmark_border
20,000 ട്രെയിൻ കോച്ചുകൾ ​െഎസൊലേഷൻ വാർഡുകളാക്കും
cancel

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ലെ 20,000 കോ​ച്ചു​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നു​ള്ള ഐ​സൊ​ലേ​ഷ​ൻ വാ​ ർ​ഡു​ക​ളാ​ക്കി മാ​റ്റാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 5000 കോ​ച്ചു​ക​ൾ ഈ ​രീ​തി​യി​ൽ പ്ര​ത്യേ​ക വാ​ർ​ഡു​ക​ളാ​ക്കും. നോ​ൺ എ.​സി സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ മാ​ത്ര​മാ​ണ് ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ക.

മി​ഡി​ൽ ബെ​ർ​ത്തു​ക​ൾ നീ​ക്കം ചെ​യ്യും. എ​ട്ടു കോ​ച്ചു​ക​ൾ ചേ​ർ​ന്ന ഒ​റ്റ വാ​ർ​ഡാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ര​ണ്ട് ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഇ​തി​ലു​ണ്ടാ​കും. കോ​ച്ചു​ക​ളി​ൽ ഇ​രു​വ​ശ​ത്തു​മാ​യു​ള്ള ര​ണ്ട് ടോ​യ്​​ല​റ്റു​ക​ളി​ൽ, ഇ​ന്ത്യ​ൻ ടോ​യ്​​ല​റ്റു​ള്ള​ത് കു​ളി​മു​റി​യാ​ക്കും. മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യൊ​രു​ക്കും. അ​ഞ്ച് മേ​ഖ​ലാ കേ​ന്ദ്ര​ങ്ങ​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​​െൻറ മാ​തൃ​ക ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞ​താ​യി റെ​യി​ൽ​വേ ബോ​ർ​ഡ് അ​റി​യി​ച്ചു.

സാ​യു​ധ​സേ​ന, ആ​രോ​ഗ്യ സേ​വ​ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് 'റെ​യി​ൽ വാ​ർ​ഡു​ക​ളു'​ടെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ സോ​ണ​ൽ മാ​നേ​ജ​ർ​മാ​ർ​ക്കും ഇ​തു സം​ബ​ന്ധി​ച്ച് ക​ത്ത​യ​ച്ച​താ​യും റെ​യി​ൽ​വേ ബോ​ർ​ഡ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaymalayalam newsindia newsIsolationTrain coaches
News Summary - 20000 Train coaches isolation ward -india news
Next Story