Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുളുവിൽ കുടുങ്ങിയ 2000...

കുളുവിൽ കുടുങ്ങിയ 2000 വിനോദസഞ്ചാരികളെ രക്ഷിച്ചു

text_fields
bookmark_border
കുളുവിൽ കുടുങ്ങിയ 2000 വിനോദസഞ്ചാരികളെ രക്ഷിച്ചു
cancel

ഷിം​ല: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കു​ളു ജി​ല്ല​യി​ലെ ക​സോ​ളി​ൽ കു​ടു​ങ്ങി​യ ര​ണ്ടാ​യി​ര​ത്തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ല​ഹൗ​ലി​ൽ വ​ഴി​മു​ട​ങ്ങി​യ 300 വാ​ഹ​ന​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി സ്ഥ​ലം​വി​ട്ടെ​ന്നും മു​ഖ്യ​മ​ന്ത്രി സു​ഖ്‍വീ​ന്ദ​ർ സി​ങ് സു​ഖു പ​റ​ഞ്ഞു. കു​ളു- മ​നാ​ലി റോ​ഡ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ തു​റ​ന്നി​ട്ടു​ണ്ട്. ആ​ദ്യ​ദി​വ​സം 2200 വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യെ​ന്നും ര​ണ്ടു ദി​വ​സ​മാ​യി ചി​ല​യി​ട​ത്ത് വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ കു​ടും​ബ​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​ൻ ചി​ല​ർ​ക്ക് പ്ര​യാ​സ​മു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

കാ​സോ​ൾ- ഭു​ണ്ടാ​ർ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​യ​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണ്. അ​തേ​സ​മ​യം, മൊ​ബൈ​ൽ സേ​വ​ന​വും വൈ​ദ്യു​തി​യും ഒ​രു​പോ​ലെ മു​ട​ങ്ങി​യ​ത് ശ​രി​ക്കും കു​രു​ക്കാ​യ​താ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ​റ​ഞ്ഞു.

കു​ൻ​സും ചു​ര​ത്തി​ന​രി​കെ റോ​ഡ് ഇ​പ്പോ​ഴും നാ​ല​ടി പൊ​ക്ക​ത്തി​ൽ മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​വി​ടെ റോ​ഡി​ലെ ത​ട​സ്സം നീ​ക്കാ​നു​ള്ള​ശ്ര​മം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ഹെ​ലി​കോ​പ്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഹി​മാ​ച​ലി​ൽ മാ​ത്രം എ​ൺ​പ​തോ​ളം പേ​ർ മ​രി​ച്ച​താ​യി ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. 873 റോ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യി വാ​ഹ​ന​യാ​ത്ര മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. 1193 റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ളും നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച​വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ ഡൽഹിക്ക് അയക്കും-മന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ണാ​ലി​യി​ൽ കു​ടു​ങ്ങി​യ ഹൗ​സ് സ​ർ​ജ​ൻ​മാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ര​ണ്ടം​ഗ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​നെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജ​റി പ്ര​ഫ​സ​ർ ഡോ. ​ര​വീ​ന്ദ്ര​നെ​യു​മാ​ണ് അ​യ​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ ഹൗ​സ് സ​ർ​ജ​ൻ​സി പൂ​ർ​ത്തി​യാ​ക്കി​യ 27 പേ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന്​ ഹൗ​സ് സ​ർ​ജ​ൻ​സി പൂ​ർ​ത്തി​യാ​ക്കി​യ 18 പേ​രു​മാ​ണ് ടൂ​റി​ന് പോ​യ​ത്. ഇ​വ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്.

കേരള ഹൗസിൽ ഹെൽപ് ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ലിൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി കേ​ര​ള​ഹൗ​സി​ൽ 011-23747079 എ​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ ആ​രം​ഭി​ച്ചതായി സ​ർ​ക്കാ​റി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി. തോ​മ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kullumanalistranded tourists
News Summary - 2000 stranded tourists rescued in Kullu
Next Story