2000 രൂപാ നോട്ടിലൂടെ മോദിയുടെ പ്രസംഗം കേൾക്കാം Video
text_fieldsബംഗളൂരു: പുതിയ 2000 രൂപ നോട്ട് സ്കാൻ ചെയ്താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച് മോദി നടത്തിയ പ്രസംഗമാണ് മൊബൈൽ ആപ്പ് വഴി കാണാൻ കഴിയുക. ‘മോദി കീനോട്ട്’ എന്നാണ് ഇൗ മൊബൈൽ ആപ്ലിക്കേഷെൻറ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.
നോട്ടിലെ സെക്യൂരിറ്റി ത്രെഡിനെ, ആപ്ലിക്കേഷൻ ഉപയോഗിച്ചു സ്കാൻ ചെയ്യുമ്പോഴാണ് മോദിയുടെ പ്രസംഗം തെളിയുക. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയാണ് മോദി സംസാരിക്കുന്നത്.
ഇൻറർറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം.
ബംഗളൂരു ആസ്ഥാനമായുള്ള ബാര സ്കൾ സ്റ്റുഡിയോസാണ് വ്യത്യസ്തമായ ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
