2000 രൂപ മാറിയെടുക്കൽ: ഹരജി അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തിരിച്ചറിയൽ രേഖയോ പ്രത്യേക സ്ലിപ്പോ ഇല്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ അനുവദിച്ച റിസർവ് ബാങ്ക് തീരുമാനത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ജസ്റ്റിസുമാരായ സുധാംശു ദുലിയ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയത്. തിരിച്ചറിയൽ രേഖയില്ലെങ്കിൽ ക്രിമിനലുകൾക്കും തീവ്രവാദികൾക്കും പണം മാറിയെടുക്കാനാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ഹരജി നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

