
രാജ്യത്ത് 200 ഒമിക്രോൺ ബാധിതർ; മഹാരാഷ്ട്രയിലും ഡൽഹിയിലും കൂടുതൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് 200 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. 77 പേർ സുഖം പ്രാപിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
മഹാരാഷ്ട്രയിലും ഡൽഹിയിലും 54 വീതം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ 20, കർണാടകയിൽ 19, രാജസ്ഥാൻ 18, കേരള 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിൽ ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ 5326 േപർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 453 മരണവും റിപ്പോർട്ട് ചെയ്തു.
ഒമിക്രോണിനെ നേരിടാൻ ഇന്ത്യ സജ്ജമാെണന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. അടുത്ത രണ്ടുമാസത്തിനുള്ളിൽ വാക്സിൻ നിർമാണ ശേഷി പ്രതിമാസം 45 കോടി ഡോസുകളായി വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ ഓക്സിജനും മരുന്നും ആവശ്യത്തിന് കരുതലുണ്ടെന്നും സംസ്ഥാനങ്ങൾക്ക് 48,000 വെന്റിേലറ്ററുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ആഗോളതലത്തിൽ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. നെതർലന്റ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്മസ് -ന്യൂഇയർ ആഘോഷങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
