Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്​ഗഢിൽ ബി.ജെ.പി...

ഛത്തിസ്​ഗഢിൽ ബി.ജെ.പി നേതാവി​െൻറ ഗോശാലയിൽ പട്ടിണികിടന്ന്​ 200 പശുക്കൾ ചത്തു

text_fields
bookmark_border
ഛത്തിസ്​ഗഢിൽ ബി.ജെ.പി നേതാവി​െൻറ ഗോശാലയിൽ പട്ടിണികിടന്ന്​ 200 പശുക്കൾ ചത്തു
cancel

റായ്​പുർ: ഛത്തിസ്​ഗഢിൽ ബി.ജെ.പി നേതാവ്​ നടത്തുന്ന ഗോശാലയിൽ കടുത്ത പട്ടിണിമൂലം 200ഒാളം പശുക്കൾ ചത്തു. 30 പശുക്കളുടെ മരണം സ്​ഥിരീകരിച്ച അധികൃതർ ബി.ജെ.പി പ്രാദേശിക നേതാവായ ഹരീഷ്​ വർമയെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 200ലേറെ പശുക്കൾ ചത്തിട്ടുണ്ടെന്നും ഇവയെ ഗോശാലയോടു ചേർന്ന്​ കുഴിച്ചിടുകയായിരുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.

ഏഴു വർഷമായി ഇയാൾ ഗോശാല നടത്തിവരുന്നുണ്ട്​. ഗോശാല​യോടു ചേർന്ന്​ മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതു ശ്രദ്ധയിൽപെട്ട ചിലർ അറിയിച്ചതനുസരിച്ച്​ അധികൃതരെത്തിയപ്പോഴാണ്​ ദിവസങ്ങൾക്കുള്ളിൽ വൻതോതിൽ പശുക്കൾ ചത്തതായി ശ്രദ്ധയിൽപെട്ടത്​. ഇവയെ കുഴിച്ചിടാനായാണ്​ മണ്ണുമാന്തി യന്ത്രത്തി​​െൻറ സേവനം​ പ്രയോജനപ്പെടുത്തിയത്​.

രണ്ടു ദിവസം മുമ്പ്​ മതിൽ ഇടിഞ്ഞാണ്​ ഇവ മരിച്ചതെന്നാണ്​ ഹരീഷ്​ വർമ നൽകുന്ന വിശദീകരണം. കുഴിച്ചിട്ട പശുക്കളുടെ ജഡം പുറത്തെടുത്ത്​ പരിശോധന നടത്തും. 50 ഒാളം പശുക്കൾ അതിഗുരുതരാവസ്​ഥയിലുണ്ട്​. ഇവക്ക്​ അടിയന്തര സേവനം നൽകി.  220 പശുക്കൾക്കുമാത്രം സൗകര്യമുള്ള ഇവിടെ 650 ഒാളം പശുക്കളെ പാർപ്പിച്ചിട്ടുണ്ട്​. ഛത്തിസ്​ഗഢിൽ 115 ഗോശാലകളിലായി 26,000 പശുക്കളെ പാർപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhBJP leadermalayalam newscows die
News Summary - 200 cows die at a shelter run by BJP leader in Chhattisgarh- India news
Next Story