‘വിവാഹം നടക്കാൻ ഇനി ദൈവം കനിയണം’; ക്ഷേത്രത്തിലേക്ക് യുവാക്കളുടെ പദയാത്ര
text_fieldsബംഗളൂരു: വിവാഹത്തിന് യോജിച്ച പെൺകുട്ടികളെ കിട്ടാൻ വേണ്ടി ദൈവത്തോട് പ്രാർഥിക്കാനായി ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താനൊരുങ്ങി 200 യുവാക്കൾ. കർണാടകയിലെ മധുർ താലൂക്കിലാണ് സംഭവം. മഹാദേശ്വര ഹിൽ ടെമ്പിളിലേക്കാണ് യുവാക്കൾ മാർച്ച് ചെയ്യുന്നത്.
താലൂക്കിലെ പെൺകുട്ടികളെല്ലാം ബംഗളൂരു പോലുള്ള വൻ നഗരത്തിൽ കഴിയുന്ന പുരുഷൻമാരെ മാത്രം വിവാഹം ചെയ്യാനാണ് താത്പര്യപ്പെടുന്നതെന്നും തങ്ങളെ പോലെ ഗ്രാമത്തിൽ നിന്നുള്ളവർക്ക് പങ്കാളിയെ കിട്ടുന്നില്ലെന്നും യുവാക്കൾ ആരോപിക്കുന്നു. ബംഗളൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് മധുർ.
‘കഴിഞ്ഞ നാലഞ്ച് വർഷമായി ഞാൻ വിവാഹത്തിനായി പെൺകുട്ടിയെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്. കാണുന്ന പെൺകുട്ടികൾക്കെല്ലാം നഗരത്തിലെ ആൺകുട്ടികളെ മതി. ആർക്കും തങ്ങളുടെ പെൺമക്കളെ കർഷകനോ തന്നെപ്പോലെ മറ്റ് കാർഷിക ജോലി ചെയ്യുന്നവർക്കോ വിവാഹം ചെയ്തു നൽകാൻ താത്പര്യമില്ല - പദയാത്രയിൽ പങ്കെടുക്കുന്ന ഡി.പി മല്ലേഷ് പറഞ്ഞു.
ഫ്രെബ്രുവരി 23നാണ് പദയാത്ര നടത്തുക. മധുർ താലൂക്കിലെ കെഎം ദോദ്ദി ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിക്കുക. മൂന്ന് ദിവസം കൊണ്ട് 105 കിലോമീറ്റർ നടന്ന ശേഷം ഫെബ്രുവരി 25ന് എം.എം.ഹിൽസിൽ യാത്ര അവസാനിക്കും. അവിവാഹിതരുടെ മാർച്ചിൽ 200 ഓളം അവിവാഹിതരായ പുരുഷൻമാർ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

