Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവിൽ കിടന്ന യുവാവ്​ നിരപരാധിയെന്ന്​ ഹൈകോടതി

text_fields
bookmark_border
യു.പിയിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവിൽ   കിടന്ന യുവാവ്​ നിരപരാധിയെന്ന്​ ഹൈകോടതി
cancel

ആഗ്ര: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ 20 വർഷം കഠിനതടവ് അനുഭവിച്ച യുവാവിനെ നിരപരാധിയെന്ന്​ അലഹബാദ് ഹൈകോടതി. ഉത്തർപ്രദേശിലെ ലളിത്​പൂർ ജില്ലയിലെ വിഷ്ണു തിവാരിയാണ്​ അനീതിക്കിരയായത്​. 1990 സെപ്​റ്റംബറിൽ അറസ്റ്റിലായ വിഷ്​ണുവിനെ 2021 ജനുവരിയിലാണ്​ നിരപരാധിയാണെന്ന് കോടതി ​വിധിക്കുന്നത്​. ലളിത്പൂർ ജില്ലയിലെ ഒരു സ്ത്രീ ജോലിക്ക്​ പോകുന്നതിനിടയിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന്​ ആ​േരാപിച്ച്​​ നൽകിയ പരാതിയാണ്​ വിഷ്​ണുവിനെ തുറങ്കിലടക്കാൻ കാരണം.

ജയിൽ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞ ദിവസമാണ്​ തന്‍റെ ജീവിതത്തിൽ നിന്ന്​ യുവത്വം കവ​ർന്നെടുത്ത ജയിലിൽ​ നിന്ന്​ വിഷ്​ണു ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ചത്​. 'ബലാത്സംഗകേസിലെ പ്രതിയെന്ന്​ പൊലീസും, നീതിന്യായ വ്യവസ്ഥകളും വിധിച്ച വിഷ്​ണുവിനെ കാത്തിരിക്കാൻ പുറത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ​ ആരും ഉണ്ടായിരുന്നില്ല. അവന്‍റെ ജീവിതത്തിലെ എല്ലാം കഴിഞ്ഞ രണ്ടുപതിറ്റാണ്ട്​ കൊണ്ട്​ ഭരണകൂടവും നീതിന്യായ വ്യവസ്ഥകളും കവർന്നെടുത്തിരുന്നു. 23 ാം വയസിൽ ക​ുറ്റാരോപിതനായി കസ്റ്റഡിയിലാവുകയും മെനഞ്ഞെടുത്ത തെളിവുകളാൽ കുറ്റവാളിയായി ശിക്ഷിക്കപ്പെടുകയും ചെയ്​ത വിഷ്​ണുവിനെ 43ാം വയസിലാണ്​ പ്രതിയല്ലെന്ന്​ പറഞ്ഞ്​ വെറുതെ വിടു​ന്നത്​.


20 വർഷം കൊണ്ട്​ അപരിചിതമായ ആ മതിൽക്കെട്ടിന്​ പുറത്ത്​ 'അനാഥനായ' അവനെ കാണാൻ ചില മാധ്യമ പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്​. ''ഞാൻ 20 വർഷമായി ജയിലിലാണ്. ഇനി എനിക്കിവിടെ എന്താണ്​ പ്രതീക്ഷിക്കാനുള്ളത്​. ആരോഗ്യം, കുടുംബം തുടങ്ങി എന്‍റെ എല്ലാം നഷ്​ടപ്പെട്ടിരിക്കുന്നു.ഒരു അനുജൻ മാത്രമാണ്​ ഇനി എനിക്കുള്ളു. ഞാൻ കല്യാണം കഴിച്ചിട്ടില്ല..എന്‍റെ കൈകൾ ക​േണ്ടാ, ജയിൽ അടുക്കളയിൽ രാപ്പകൽ ജോലി ചെയ്​തതിന്‍റെ പൊള്ളലുകളും നീറ്റലുകളും മാത്രമാണിനി എനിക്കൊപ്പമുള്ളത്​.ജയിലധികൃതർ തന്ന 600 ര​ൂപയുണ്ട്​, അതുമായി നാട്ടിലേക്കുള്ള ബസ്​കയറണമെന്നാണ്​ ആഗ്രഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട്​ വിഷ്​ണു പറഞ്ഞു.''

സ്ത്രീയുടെ പരാതിയെ തുടർന്ന്​ ബലാത്സംഗത്തിനും അതിക്രമത്തിനും ഒപ്പം പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരവും കേസെടുത്തിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുവർഷ ശേഷം ലളിത്പൂർ കോടതി ബലാത്സംഗ കുറ്റത്തിന് 10 വർഷത്തെ കഠിന തടവ്​ വിഷ്​ണുവിന്​ വിധിച്ചു. പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരമുള്ള മറ്റ്​ ശിക്ഷകളും വിധിച്ചു. ആ വിധിയാണ്​ ഇപ്പോൾ ഹൈകോടതി തിരുത്തിയിരിക്കുന്നത്​.

കുറ്റവിമുക്​തനാക്കിയുള്ള അലഹബാദ് ഹൈക്കോടതി വിധിയിലെ നിരീക്ഷണം ഇങ്ങനെയായിരുന്നു; ബലാത്സംഗത്തിനിരയാക​ുന്ന ഒരാളിൽ നടത്തുന്ന വൈദ്യശാസ്​ത്ര പരിശോധനയിൽ ചിലതെളിവുകൾ കണ്ടെത്തേണ്ടതാണ്. പ്രതി പരാതിക്കാരിയുടെ വായ പത്ത്​ മിനു​ട്ടോളം അടച്ചുപിടിച്ചെവെന്നും, അവരെ നിലത്തേക്ക്​​ തള്ളിയിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്​. ബലാത്സംഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. സ്​ത്രീക്ക്​ ആന്തരിക പരിക്കുകൾ ഇല്ലെന്നാണ്​ വൈദ്യപരിശോധന നടത്തിയ ഡോക്​ടർമാരുടെ റിപ്പോർട്ടിൽ പറയുന്നത്​. മൂന്ന്​ സാക്ഷികളെ ക്രോസ് വിസ്താരം നടത്തിയപ്പോഴും നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും ​ഹൈകോടതി നിരീക്ഷിച്ചു. തെളിവുകളും വസ്തുതകളും കണക്കിലെടുക്കുമ്പോൾ, കുറ്റാരോപിതനായി പ്രതി അന്യായമായി ശിക്ഷിക്കപ്പെട്ടുവെന്ന് ഞങ്ങൾ മനസിലാക്ക​ുന്നു, അതിനാൽ വിധിന്യായവും ഉത്തരവും തിരുത്തി പ്രതിയെ കുറ്റവിമുക്തനാക്കുന്നുവെന്നായിരുന്നു വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casejail20yearsHCacquitted
News Summary - 20 years in jail for rape in UP HC acquitted youth
Next Story