Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരങ്ങൾ മുറിക്കുന്നത്​ തടഞ്ഞ 20 കാരിയെ ജീവനോടെ കത്തിച്ചു

text_fields
bookmark_border
മരങ്ങൾ മുറിക്കുന്നത്​ തടഞ്ഞ 20 കാരിയെ ജീവനോടെ കത്തിച്ചു
cancel

ജോധ്പുർ: രാജസ്സ്ഥാനിലെ ജോധ്പുരിൽ മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രതിഷേധം നയിച്ച യുവതിയെ ഗ്രാമവാസികൾ ജീവനോടെ തീകൊളുത്തി കൊന്നു. ലളിത എന്ന 20 കാരിയെയാണ് ഗ്രാമവാസികൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.

ജോധ്പുരിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. റോഡ് വികസനത്തി​െൻറ ഭാഗമായി ത​െൻറ തോട്ടത്തിലുള്ള  മരങ്ങൾ മുറിച്ചു മാറ്റുന്നത് തടഞ്ഞ ലളിതക്കെതിരെ ഗ്രാമവാസികൾ തിരിയുകയായിരുന്നു. തർക്കത്തിനിടയിൽ ഒരു സംഘം ആളുകൾ യുവതിയുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിൽ രൺവീർ സിങ് എന്നയാളുൾപ്പെടെ 10 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഗ്രാമപഞ്ചായത്താണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെന്നും അക്രമി സംഘത്തെ ഉടൻ അറസ്റ്റു ചെയ്യുമെന്നും അന്വേഷണം ചുമതലയുള്ള പൊലീസ് ഒാഫീസർ സുരേഷ് ചൗധരി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 20-Year-Old Woman Protested Cutting Of Trees, Burnt Alive
Next Story