Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്‌ഗഢിൽ യുവതിയെ...

ഛത്തീസ്‌ഗഢിൽ യുവതിയെ കൂട്ടബാലത്സംഗത്തിനിരയാക്കി

text_fields
bookmark_border
rape case
cancel

റായ്‌പൂര്‍: ഛത്തീസ്ഗഢിലെ രാജ്​നന്ദ്​ഗാവ്​ ജില്ലയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ കൗമാരക്കാരൻ ഉൾപ്പെടെ നാലുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്.

സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. മാതൃസഹാദര​​​െൻറ വീട്ടിൽ താമസിക്കുന്ന രാത്രി യുവതി മാലിന്യങ്ങൾ കളയുന്നതിന്​ പുറത്തിയപ്പോൾ പ്രതികൾ തട്ടികൊണ്ട്​ പോവ​ുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. വീട്ടിൽ തിരിച്ചെത്തിയ യുവതി ഞായറാഴ്​ചയാണ്​ സംഭവം പുറത്തുപറഞ്ഞത്​. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ്​ നടത്തിയ ​അന്വേഷണത്തിൽ രണ്ട്​ പ്രതികളെ മധ്യപ്രദേശിൽ നിന്നും രണ്ട്​ പേരെ രാജ്നന്ദ്ഗാവിൽ നിന്നുമായാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhrape caseindia newsGang-Raped
News Summary - 20-Year-Old Woman Allegedly Gang-Raped In Chhattisgarh, 4 Arrested - India news
Next Story