മണിപ്പൂരിൽ കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയായ യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ കലാപത്തിനിടെ ബലാത്സംഗത്തിനിരയായ യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി. കുക്കി വിഭാഗത്തിൽ നിന്നുള്ള 20കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2023 മെയിൽ മണിപ്പൂരിൽ നടന്ന കലാപത്തിനിടെ ഇവർ കൂട്ടബലാത്സംഗത്തിനിരയായിരുന്നു. തുടർന്ന് ഗുവാഹത്തിയിലെ ആശുപത്രിയിൽ ഏകദേശം മൂന്ന് വർഷമായി ചികിത്സയിൽ തുടരുകയായിരുന്നു.
സംഭവത്തിന്റെ മാനസിക-ശാരീരിക ആഘാതത്തിൽ യുവതി ഇതുവരെ മോചിതയായിരുന്നില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. 2026 ജനുവരി 10നാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് സംഭവം.
2023 മെയ് 15ന് പെൺകുട്ടിയെ എ.ടി.എം കൗണ്ടറിൽ നിന്ന് ഒരു സംഘം ആളുകൾ തട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് നിരവധി സ്ഥലങ്ങളിൽവെച്ച് യുവതി ബലാത്സംഗത്തിനിരയായി. തട്ടികൊണ്ട് പോയ സംഘം പെൺകുട്ടിയെ മറ്റ് പലർക്കും കൈമാറുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്തോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്.
പിന്നീട് പെൺകുട്ടിയെ കാങ്പോപിയിലെ റിലീഫ് ക്യാമ്പിലേക്കാണ് മാറ്റിയത്. പിന്നീട് മണിപ്പൂരിലേയും നാഗാലാൻഡിലേയും ആശുപത്രികളിൽ ചികിത്സിച്ച ശേഷം ഗുവാഹത്തിയിലേക്ക് മാറ്റുകയായിരുന്നു. 2023 മെയിൽ തുടങ്ങിയ മണിപ്പൂർ കലാപത്തിൽ 600ഓളം പേർ മരിക്കുകയും 60,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

