ഉത്തർപ്രദേശിൽ വീണ്ടും പശുവിെൻറ പേരിൽ ആൾക്കൂട്ടക്കൊല
text_fieldsലക്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലികൊന്നു. ഷാരൂഖ് ഖാൻ എന്ന യുവാവിനെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം മർദിച്ച് കൊലപ്പെടുത്തിയത്.
ബറേലിയിലെ ഭോലാപുർ ഹിന്ദോലിയ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഷാരൂഖ് അടങ്ങുന്ന നാലംഗ സംഘം പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മറ്റു മൂന്നുപേർ ഒാടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഷാരൂഖിെന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
തയ്യൽ തൊഴിലാളിയായ ഷാരൂഖ് സുഹൃത്തുക്കൾക്കൊപ്പം സമീപപ്രദേശത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് മോഷ്ടാവെന്നാരോപിച്ച് തല്ലികൊന്നതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ ഷാരൂഖ് ഉൾപ്പെടുന്ന സംഘം പശുമോഷ്ടാക്കൾ ആണെന്നാണ് പൊലീസും പറയുന്നത്. പുലർച്ചെ മൂന്നു മണിക്ക് പ്രദേശത്തെ കർഷകെൻറ വീട്ടിൽ നിന്നും കാളയെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ആശുപത്രിയിലെത്തിക്കുേമ്പാൾ കൂടുതൽ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നും മരുന്ന് അമിതമായി നൽകിയതാവാം മരണകാരണമെന്നും പൊലീസ് പറയുന്നു.
