Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Passenger Arrived at Airport
cancel
Homechevron_rightNewschevron_rightIndiachevron_rightയു.കെയിൽ നിന്നെത്തിയ...

യു.കെയിൽ നിന്നെത്തിയ 20 ​േപർക്ക്​ കോവിഡ്​; ജാഗ്രതയിൽ രാജ്യം

text_fields
bookmark_border

ന്യൂഡൽഹി: അതിവ്യാപന ശേഷിയുള്ള, ജനിതകമാറ്റം സംഭവിച്ച ​കൊറോണ വൈറസ്​ യു.കെയിൽ കണ്ടെത്തിയതിന്​ പിന്നാലെ ആശങ്കയിൽ ഇന്ത്യയും. യുകെയിൽനിന്ന്​ രാജ്യത്തെത്തിയ 20 യാത്രക്കാർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്​മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലെത്തിയവർക്കാണ്​ കോവിഡ്​ കണ്ടെത്തിയത്​. പുതിയ കൊറോണ വൈറസിന്​ 70 ശതമാനത്തിലധികം അതിവ്യാപന ശേഷിയുണ്ടെന്നാണ്​ നിഗമനം​.

യു​.കെയിൽ കോവിഡ്​ പടർന്നതോടെ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഏക​േദശം 70 ഓളം വിമാനങ്ങളാണ്​ റദ്ദാക്കിയത്​. ഇന്ത്യയെകൂടാതെ പാകിസ്​താൻ, പോളണ്ട്​, സ്​​പെയിൻ, സ്വിറ്റ്​സർലൻഡ്​, സ്വീഡൻ, റഷ്യ, ജോർദാൻ, ഫ്രാൻസ്​, ഹോ​​േങ്കാങ്​ തുടങ്ങിയ രാജ്യങ്ങളു​ം യു.കെ വിമാനം റദ്ദാക്കി.

നവംബർ 25 മുതൽ ഡിസംബർ എട്ടുവരെ യു.കെയിൽനിന്ന്​ ഇന്ത്യയിലെത്തിയ യാത്രക്കാരെ നിരീക്ഷിച്ചുവരികയായിരുന്നു. ആർ​​െക്കങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നാണ്​ നിർദേശം. ഡിസംബർ 21നും 22നും എത്തിയ യാത്രക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ അതേ വിമാനത്തിൽ യാത്രചെയ്​തിരുന്ന മുഴുവൻപേരെയും പരിശോധനക്ക്​ വിധേയമാക്കുകയും ക്വാറന്‍റീൻ നിർദേശിക്കുകയും ചെയ്​തിട്ടുണ്ട്​. കഴിഞ്ഞ രണ്ടാഴ്ചയായി യു.കെയിൽനിന്ന്​ ഇന്ത്യയി​െലത്തിയവരെ ഡൽഹി വിമാനത്താവളത്തിൽ കർശന നിരീക്ഷണത്തിന്​ വിധേയമാക്കിയിരുന്നു. ഇക്കാലയളവിൽ 6000-7000 പേർ ഇന്ത്യയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona Virus​Covid 19Covid indiaCovid UK
News Summary - 20 UK flyers found positive as Indian airports
Next Story