Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനന്ദേദ്​ ഗുരുദ്വാരയിൽ...

നന്ദേദ്​ ഗുരുദ്വാരയിൽ നിന്ന്​ തിരിച്ചെത്തിയ 20 പേർക്ക്​ കൂടി കോവിഡ്​ 

text_fields
bookmark_border
നന്ദേദ്​ ഗുരുദ്വാരയിൽ നിന്ന്​ തിരിച്ചെത്തിയ 20 പേർക്ക്​ കൂടി കോവിഡ്​ 
cancel

അമൃത്‌സർ: മഹാരാഷ്ട്രയിലെ നന്ദേദിലെ ഹസൂർ സാഹിബ്​ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിൽ മടങ്ങിയെത്തിയ 20  തീർത്ഥാടകർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഗ​ുരുദ്വാരയിൽ നിന്നും മടങ്ങിയ 137 തീർഥാടകർക്കാണ്​ കോവിഡ് ബാധിച്ചത്​. വെള്ളിയാഴ്​ച 55 തീർഥാടകർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ ഗുരുദ്വാരയും ലങ്കറും (ഗുരുദ്വാരയിലെ സമൂഹ അടുക്കള) മഹാരാഷ്​ട്ര സർക്കാർ അടച്ചിട്ടിരുന്നു.  

നന്ദേദിലെ ഗുരുദ്വാരയിൽനിന്നുള്ള തീർഥാടകർ ഏപ്രിൽ 22 മുതലാണ്​ പഞ്ചാബിലേക്ക് മടങ്ങിയത്​. എന്നാൽ, അഞ്ചു ദിവസത്തിന് ശേഷമാണ് ഇവരെ ക്വാറൻറീനിലാക്കാൻ ഉത്തരവു വന്നത്.​ നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതോടെ നിരവധി പേർ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തുകയായിരുന്നു. 

നാലായിരത്തോളം തീർഥാടകർ പഞ്ചാബിൽനിന്ന് നന്ദേദ് ഗുരുദ്വാരയിലേക്ക് തീർഥാടനത്തിനു പോയിരുന്നു. മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ അവി​െട കുടുങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്ന് 3,500 പേർ പഞ്ചാബിലേക്ക് മടങ്ങി എത്തി. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ വന്നത്​ നന്ദേദിൽ നിന്നു മടങ്ങിയ സിഖ് തീർഥാടകരിൽ നിന്നുമാണെന്ന ആരോപണത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നിഷേധിച്ചിരുന്നു. ഇത് വരെ 357 പേർക്കാണ്​ സംസ്​ഥാനത്ത്​ കോവിഡ് സ്ഥിരീകരിച്ചത്​. 19 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtragurdwaraindia newsNandedCovid 19
News Summary - 20 tested positive for Covid-19 at gurdwara in Maharashtra's Nanded- India news
Next Story