Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

text_fields
bookmark_border
35 പേര്‍ ബസില്‍ കുടുങ്ങിക്കിടക്കുകയാണ്
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു
cancel

ഷിംല: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 യാത്രക്കാർ മരിച്ചു. 45 സീറ്റുകളുള്ള ബസ് തിങ്കളാഴ്ച രാവിലെ ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുളയിലെ 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പൊലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിനിടെ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ധനസഹായം പ്രഖ്യാപിച്ചു.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയർലിഫ്റ്റ് ചെയ്യാനും അദ്ദേഹം നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 20 killed as bus falls into gorge in uttarakhand
Next Story