ലഖ്നോ: ഉത്തർപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് 20 പേർ മരിച്ചു. കനൗജ് ജില്ലയിൽ വെള്ളിയ ാഴ്ച വൈകീട്ടാണ് സംഭവം. 21 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 41 യാത്രികരാണ് ബസിലുണ്ടായിരുന്നത്.
ജയ്പൂരിലേക്ക് പോയ സ്ലീപ്പർ പ്രൈവറ്റ് ബസും ട്രക്കുമാണ് കൂടിയിടിച്ചത്. നാല് ഫയർ എൻജിൻ യൂനിറ്റുകൾ 40 മിനിട്ട് പരിശ്രമിച്ചാണ് തീയണച്ചത്. രക്ഷപ്പെടുത്തിയ 21 പേരും അപകടനില തരണം ചെയ്തുവെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ പറഞ്ഞു.
കനൗജിലെ ബസ് അപകടം ദുഃഖമുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു.