ഓക്സിജൻ ക്ഷാമം: ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ 20 രോഗികൾ മരിച്ചു; 200 പേരുടെ ജീവൻ അപകടത്തിൽ
text_fieldsന്യൂഡൽഹി: ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ് രോഗികൾ മരിച്ചു. 200 പേരുടെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇനി അരമണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളത്. 500 ലിറ്റർ ഓക്സിജൻ മാത്രമാണ് ലഭിച്ചതെന്ന് ബത്ര ആശുപത്രി അധികൃതർ പറഞ്ഞു. ഡൽഹി മൂൽചന്ദ് ആശുപത്രിയിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. സരോജ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഡൽഹിയിലെ പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.
കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഓക്സിജനായി താൻ ആരെയാണ് സമീപിക്കേണ്ടതെന്ന ഡൽഹി മുഖ്യമന്ത്രി കെജര്വാളിന്റെ ചോദ്യം വലിയ ചർച്വചകൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

