Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടിക്കടത്ത്...

കുട്ടിക്കടത്ത് ആരോപിച്ച് തല്ലിക്കൊല: 20 പേർ കുറ്റക്കാരെന്ന് കോടതി

text_fields
bookmark_border
Court order
cancel

നാ​ഗോ​ൺ: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​രെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ടു​പേ​രെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ചു​കൊ​ന്ന കേ​സി​ൽ 20 പേ​ർ കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ച്ച് അ​സം കോ​ട​തി. 25 പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി.

എ​ട്ടു​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കോ​ട​തി വി​ധി. 2018 ജൂ​ൺ എ​ട്ടി​നാ​ണ് സം​ഭ​വം. 29കാ​ര​നാ​യ നി​ലോ​ൽ​പ​ൽ ദാ​സും 30കാ​ര​നാ​യ അ​ഭി​ജീ​ത് നാ​ഥും കാ​ങ്‌​തി​ലാ​ങ്‌​സോ​യി​ലെ പി​ക്നി​ക് സ്ഥ​ല​ത്തു​പോ​യി മ​ട​ങ്ങ​വെ, ഒ​രു​കൂ​ട്ടം ഗ്രാ​മ​വാ​സി​ക​ൾ പ​ഞ്ചൂ​രി​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പു​റ​​ത്തേ​ക്കു വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ൾ കു​ട്ടി​ക്ക​ട​ത്തു​കാ​ര​ല്ലെ​ന്നും ക​ർ​ബി ആം​ഗ്ലോ​ങ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ അ​സ​മീ​സ് യു​വാ​ക്ക​ളാ​ണെ​ന്നും ദാ​സും നാ​ഥും കേ​ണ​പേ​ക്ഷി​​ച്ചെ​ങ്കി​ലും മ​ർ​ദ​നം തു​ട​ർ​ന്നു. പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ ഇ​രു​വ​രും മ​രി​ച്ചു. മ​ർ​ദ​ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. കേ​സി​ൽ 48 പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:convictedlynching casecourt news
News Summary - 20 convicted, 25 acquitted in Abhi–Neel lynching case
Next Story