Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പരോളിലിറങ്ങിയ ...

യു.പിയിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി

text_fields
bookmark_border
യു.പിയിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി 20ലേറെ കുട്ടികളെയും സ്ത്രീയെയും ബന്ദിയാക്കി. ഇവരെ മോചിപ്പിക്കാനെത്തിയ പൊലീസിന് നേരെ പ്രതി വെടിവെപ്പും ഗ്രനേഡ് പ്രയോഗവും നടത്തി. ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദ എന്നയാളാണ് കുട്ടികളെ ബന്ദിയാക്കിയത്. സ്വന്തം ഭാര്യയും ഒരു വയസ്സുള്ള മകളും ബന്ദിയാക്കപ്പെട്ടവരിലുണ്ട്. മകളുടെ ജന്മദിനാഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ച കുട്ടികളെയും സ്ത്രീകളെയുമാണ് ഇയാൾ ബന്ദിയാക്കിയത്. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.

ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വെടിവെപ്പുണ്ടായതോടെ പിന്മാറിയ പൊലീസ് കുട്ടികളെ സുരക്ഷിതരായി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Show Full Article
TAGS:hostage india news 
News Summary - 20 Children, Woman Held Hostage By Murder Accused At His House In UP
Next Story