Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗ്​പൂരിൽ വ്യത്യസ്ത​...

നാഗ്​പൂരിൽ വ്യത്യസ്ത​ സംഭവങ്ങളിൽ രണ്ട്​ സ്ത്രീകൾ കൊല്ലപ്പെട്ട നിലയിൽ; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
നാഗ്​പൂരിൽ വ്യത്യസ്ത​ സംഭവങ്ങളിൽ രണ്ട്​ സ്ത്രീകൾ കൊല്ലപ്പെട്ട നിലയിൽ; രണ്ടുപേർ പിടിയിൽ
cancel

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതികൾ എന്ന്​ സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ്​ ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു.

ഹിൻഗ്‌ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ്​ 30കാരിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. വിവാഹിതയായ സ്ത്രീക്ക്​ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്​ സംശയിച്ച്​ കാമുകൻ തന്നെയാണ്​ വകവരുത്തിയത്​. യുവതിയെ വനംപ്രദേശത്ത്​ എത്തിച്ച്​ ബലാത്സംഗം ചെയ്ത ശേഷം പാറ കഷണം കൊണ്ട്​ തലക്ക്​ അടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ സംഭവം ശനിയാഴ്ച ഉച്ചക്ക്​

ഹുഡ്‌കേശ്വർ പ്രദേശത്താണ്​ അ​രങ്ങേറിയത്​. രണ്ടാമത്തെ സ്ത്രീയെയും ജീവിത പങ്കാളി തന്നെയാണ്​ കൊലപ്പെടുത്തിയത്​.

35 കാരനായ ഇയാൾ വീട്ടിൽ വച്ച് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചു. എന്നാൽ, ഡ്രൈവർക്ക് എന്തോ സംശയ തോന്നിയതിനാൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അങ്ങനെയാണ്​ പുറംലോകം അറിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:men arrestedNagpur murder
News Summary - 2 Women Murdered In Separate Incidents In Maharashtra's Nagpur
Next Story