Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ മിനിറ്റുകളുടെ...

മുംബൈയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ മാൻഹോളിൽ വീണത്​ രണ്ട്​ സ്​ത്രീകൾ; വിഡിയോ വൈറലായതോടെ നടപടി സ്വീകരിച്ച്​ അധികൃതർ

text_fields
bookmark_border
മുംബൈയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ മാൻഹോളിൽ വീണത്​ രണ്ട്​ സ്​ത്രീകൾ; വിഡിയോ വൈറലായതോടെ നടപടി സ്വീകരിച്ച്​ അധികൃതർ
cancel

മുംബൈ: കനത്ത മഴയെ തുടർന്ന്​ വെള്ളം കയറിയ മുംബൈയിലെ ഭണ്ഡൂപ് പ്രദേശത്ത് രണ്ട് സ്ത്രീകൾ നടപ്പാതയിലുള്ള മാൻഹോളിൽ വീഴുന്ന വിഡിയോ വൈറലാവുന്നു. നടന്നുവരികയായിരുന്ന സ്​ത്രീകൾ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു തുറന്നുകിടന്ന മാൻഹോളിൽ വീണത്​. ഭാഗ്യവശാൽ, ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴയ്ക്കിടയിൽ സ്ത്രീകൾ വെള്ളം കയറിയ നടപ്പാതയിലൂടെ നടക്കുന്നതും നേരെ ചെന്ന്​ മാൻഹോളിൽ വീഴുന്നതുമാണ്​, വീഡിയോ ക്ലിപ്പിലുള്ളത്​. മഴവെള്ളം നിറഞ്ഞതിനാൽ അവർക്ക്​ മാൻഹോൾ കാണാൻ സാധിച്ചില്ല.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നെറ്റിസൺസ്​ മുംബൈ നഗര സംഘടനയായ ബി.എം.സിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ, മാൻഹോൾ അടച്ചതായി അവർ പിന്നീട്​ അറിയിച്ചു. "മഴക്കാലത്തിനു മുമ്പുള്ള പ്രവർത്തിയുടെ ഭാഗമായി മാൻ‌ഹോളുകൾ‌ പരിശോധിക്കുകയും നന്നാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഇന്നലെ ഉണ്ടായ കനത്ത മഴയെത്തുടർന്ന്‌ കോർപ്പറേഷൻ‌ എല്ലാ റോഡുകളും മാൻ‌ഹോളുകളും വീണ്ടും പരിശോധിച്ചുവരികയാണ്​, മുനിസിപ്പൽ‌ കമ്മീഷണർ‌ ഇക്ബാൽ‌ സിങ്​ ചഹാലും അഡീഷണൽ‌ മുനിസിപ്പൽ‌ കമ്മീഷണർ‌ (പ്രോജക്ടുകൾ‌) പി വെലരാസുവും ബന്ധപ്പെട്ട വകുപ്പുകൾ‌ക്ക് കർശന നിർദ്ദേശങ്ങൾ‌ നൽ‌കിയിട്ടുണ്ട്​. " -സിവിക്​ ബോഡി പ്രസ്താവനയിൽ‌ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsManhole Accident
News Summary - 2 Women Fall In Manhole In Water-Logged Mumbai
Next Story