Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂസെവാല വധത്തിൽ...

മൂസെവാല വധത്തിൽ പങ്കുള്ള രണ്ടുപേർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
encounter 78979
cancel
Listen to this Article

അമൃത്​സർ/ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ പങ്കുള്ള രണ്ട് ഗുണ്ടകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജഗ് രൂപ് സിങ് രൂപ, മൻപ്രീത് സിങ് എന്ന മന്നു കുസ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

മൂസെവാലയുടെ കൊലപാതകത്തിനുശേഷം ഇരുവരും അമൃത്​സറിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപത്തെ ഭക്ന ഗ്രാമത്തിലെ കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലപ്പെട്ടവരിൽനിന്ന് എ.കെ-47 തോക്കും പിസ്റ്റളും കണ്ടെത്തി. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.

മേയ് 29നാണ് മൂസെവാലയെ കൊലപ്പെടുത്തിയത്. ആറുപേർ ചേർന്ന് ഇദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് കേസ്. ഇവരിൽ മൂന്നുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sidhu MoosewalaSidhu Moosewala murder
News Summary - 2 wanted in Sidhu Moosewala murder case killed in police encounter
Next Story