Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരക്കുതീവണ്ടിയുടെ മുകളിൽ നിന്നും യോഗ; യു.പിയിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

text_fields
bookmark_border
ചരക്കുതീവണ്ടിയുടെ മുകളിൽ നിന്നും യോഗ; യു.പിയിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ
cancel

നോയിഡ: യു.പിയിൽ ചരക്കുതീവണ്ടിയുടെ മുകളിൽ നിന്നും യോഗ ചെയ്ത സംഭവത്തിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് മുകളിൽ നിന്ന് ഇരുവരും യോഗ ചെയ്തത്. രണ്ട് പേരെയും ആർ.പി.എഫാണ് പിടികൂടിയത്.

ട്രെയിൻ ഒരു ജലാശയത്തിന് മുകളിലൂടെ പോവുമ്പോഴായിരുന്നു 19ഉം 22ഉം വയസ് പ്രായമുള്ള കോളജ് വിദ്യാർഥികളുടെ അഭ്യാസപ്രകടനം. ഇതിന്റെ വിഡിയോ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയ കേസെടുത്തു. വൈകാതെ തന്നെ ഇരുവരേയും ആർ.പി.എഫ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ പ്രശസ്തരാവുന്നതിന് വേണ്ടിയാണ് വിഡിയോ ചെയ്തതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നും പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 UP Students Make Yoga Day Reel Atop Moving Goods Train, Land In Jail
Next Story