Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്രായേലിനെതിരെ...

ഇസ്രായേലിനെതിരെ മുദ്രാവാക്യം; രണ്ട് ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ നിർദേശം

text_fields
bookmark_border
ഇസ്രായേലിനെതിരെ മുദ്രാവാക്യം; രണ്ട് ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ നിർദേശം
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ഗ​സ്സ വം​ശ​ഹ​ത്യ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ​പോ​സ്റ്റ​ർ പ​തി​ക്കു​ക​യും ചെ​യ്ത ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രോ​ട് ഇ​ന്ത്യ വി​ട്ടു​പോ​കാ​ൻ നി​ർ​ദേ​ശം. രാ​ജ​സ്ഥാ​നി​ലെ പു​ഷ്‍ക​റി​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ എ​ത്തി​യ ​ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ​ക്കാ​ണ് രാ​ജ്യം വി​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​ന്റെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് (സി.​ഐ.​ഡി) നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ധാ​രാ​ളം ഇ​​സ്രാ​യേ​ൽ ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്ന സ്ഥ​ല​മാ​ണ് പു​ഷ്‍ക​ർ. ഫ​ല​സ്തീ​നെ സ്വ​ത​ന്ത്ര​മാ​ക്കു​ക, ഇ​സ്രാ​യേ​ലി​നെ ബ​ഹി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യി​രു​ന്നു പോ​സ്റ്റ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് നി​രോ​ധി​ക്കു​ന്ന വി​സ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് രാ​ജ​സ്ഥാ​ൻ പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​മ്പോ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് വി​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന് അ​ഡീ​ഷ​ന​ൽ പൊ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജേ​ഷ് മീ​ണ പ​റ​ഞ്ഞു. ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് ആ​ക്ട് 2025 ലെ ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​രു​വ​രോ​ടും രാ​ജ്യം വി​ടാ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്നും രാ​ജേ​ഷ് മീ​ണ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineRajasthantouristsU.K
News Summary - 2 UK tourists get leave India order over Palestine stickers in Rajasthan
Next Story