അമൃത്സറിൽ രണ്ട് പേർക്ക് കോവിഡ് -19; സാമ്പിളുകൾ വീണ്ടും പരിശോധിക്കും
text_fieldsന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധയെന്ന് റിേപ്പാർട്ട്. ഇറ്റലിയിൽ നിന്നെത്തിയ രണ്ടുപേരുടെ പരിശോധനാഫലങ്ങൾ ആദ്യഘട്ടത്തിൽ പോസറ്റീവാണെന്ന് കണ്ടെത്തിയതായി അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും ചികിത്സയിലാണ്.
അമൃത്സർ വിമാനത്താവളത്തിലെത്തിയ ഇവർക്ക് അസുഖ ലക്ഷണങ്ങൾ കണ്ടതോടെ ഗുരു നാനാക് ദേവ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സാമ്പിളുകൾ പൂനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചു. ആദ്യഘട്ട പരിശോധനയിൽ വൈറസ് ബാധയുണ്ടെന്ന ഫലമാണ് ലഭിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് സാമ്പിളുകൾ വീണ്ടും പരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒത്തുകൂടലുകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
